Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?

Aഇന്ദിരാഗാന്ധി

Bനരേന്ദ്രമോദി

Cജവഹർലാൽ നെഹ്റു

Dമൻമോഹൻ സിംഗ്

Answer:

C. ജവഹർലാൽ നെഹ്റു

Read Explanation:

  • 1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.
  • ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.
  • 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഒപ്പു വെച്ചത്.

പഞ്ചശീല തത്വങ്ങൾ ഇനി പറയുന്നവയാണ് :

  1. രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക
  2. ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
  3. സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക
  4. പരസ്പരം ആക്രമിക്കാതിരിക്കുക
  5. സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക

Related Questions:

മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?
റഫറണ്ടം വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം :
In which year was a separate Andhra states formed after the linguistic reorganisation of the Madras province?
സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ :
താഴെ തന്നിരിക്കുന്നവയിൽ 1961 വരെ പോർച്ചുഗലിന്റെ അധീനതയിലായിരുന്ന പ്രദേശം ഏത്?