App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്ക് ഒരു ഫെഡറൽ സംവിധാനം നിർദേശിച്ച നിയമം ഏത് ?

Aഇന്ത്യൻ കൗൺസിൽ ആക്ട് 1861

Bഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935

Cഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1858

Dപിറ്റ്‌സ് ഇന്ത്യാ ആക്ട് 1784

Answer:

B. ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935

Read Explanation:

ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935

  • ഇന്ത്യയുടെ ഭരണത്തിനായി ബ്രിട്ടിഷ്‌ പാര്‍ലമെന്റ്‌ നടത്തിയ ഏറ്റവും വലിയ നിയമനിർമ്മാണം ആയിരുന്നു ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935.
  • 1919 ലെ ഗവ.ഓഫ്‌ ഇന്ത്യ ആക്ടിന്റെ കുറവുകള്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ്‌ പാര്‍ലമെന്റ്‌ 1935-ല്‍ പാസാക്കിയ നിയമം.
  • ഇന്ത്യന്‍ ഭരണഘടന ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് നിയമം
  • ഇന്ത്യന്‍ ഭരണഘടന, തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച വ്യവസ്ഥകള്‍ കടം കൊണ്ടിരിക്കുന്നത്‌ ഈ ബ്രിട്ടിഷ്‌ നിയമത്തില്‍ നിന്നാണ്‌.
  • ഇന്ത്യയ്ക്ക്‌ ഫെഡറല്‍ ഭരണസംവിധാനം വിഭാവനം ചെയ്ത ബ്രിട്ടിഷ്‌ നിയമമായിരുന്നു ഇത്

  • 1937 ഒക്ടോബര്‍ ഒന്നിന്‌ ഫെഡറല്‍ സുപ്രിം കോടതി നിലവില്‍ വന്നത്‌ ഈ നിയമം പ്രകാരമാണ്‌
  • ബ്രിട്ടിഷ്‌ ഇന്ത്യയില്‍ പ്രവിശ്യാ സ്വയംഭരണം വിഭാവനം ചെയ്ത നിയമം
  • ബ്രിട്ടിഷിന്ത്യയിലെ പ്രവിശ്യകളില്‍ ദ്വിഭരണം അവസാനിപ്പിച്ച് 1937-ല്‍ തിരഞ്ഞെടുപ്പ്‌ നടത്തിയത്‌ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രകാരമാണ്

  • ബര്‍മയെ (മ്യാന്മാർ) ഇന്ത്യയില്‍നിന്ന്‌ വേര്‍പെടുത്തിയത്‌ ഈ നിയമം പ്രകാരമാണ്‌
  • ഈ ആക്‌ട്‌ പ്രകാരമാണ്‌ ഏഡന്‍ എന്ന പ്രദേശത്തിന്റെ ഭരണ നിയന്ത്രണം ബ്രിട്ടിഷിന്ത്യയുടെ പരിധിയില്‍നിന്ന്‌ മാറ്റിയത്‌
  • “ശക്തിയേറിയ ബ്രേക്കുള്ളതും എന്‍ജിന്‍ ഇല്ലാത്തതുമായ യന്ത്രം" എന്ന്‌ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935നെ കുറിച്ച് പറഞ്ഞത് : ജവാഹര്‍ലാല്‍ നെഹ്‌റു 


Related Questions:

താഴെ പറയുന്നതിൽ സ്പിരിറ്റിനെ ഡിനാച്ചുറേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

1) Light caoutchoucine 

2) Pyridine

3) Wood naphtha

4) Formaldehyde 

5) Benzene 

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ ആരായിരിക്കും ?
സ്വന്തം കുടുംബത്തിൽ നിർത്താനോ ദത്തു കൊടുക്കാനോ കഴിയാത്ത കുട്ടികളെ താൽക്കാലികമായി മറ്റൊരു കുടംബത്തിൽ പാർപ്പിക്കാൻ അനുവദിക്കുന്നതിനെ വിളിക്കുന്നത് ?
ലോക്പാൽ ബില്ല് പാസ്സക്കുന്നതിന് വേണ്ടി അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ സമരം ചെയ്ത സംഘടന ഏതാണ് ?
ഏത് വർഷമാണ് വനം സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റിയത്?