App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദ്വിതീയ പൗരൻ എന്നറിയപ്പെടുന്നത് :

Aരാഷ്ട്രപതി

Bസ്പീക്കർ

Cപ്രധാനമന്ത്രി

Dഉപരാഷ്ട്രപതി

Answer:

D. ഉപരാഷ്ട്രപതി

Read Explanation:

ഉപരാഷ്ട്രപതി

  • ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രപതി കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ പദവിയുള്ള വ്യക്തി
  • ഇന്ത്യൻ ഭരണഘടന 63-ആം വകുപ്പനുസരിച്ച് ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടാകേണ്ടതാണ്
  • ഉപരിസഭയിൽ (രാജ്യസഭ) അധ്യക്ഷത വഹിക്കുകയാണ് പ്രധാന ചുമതല.
  • രാഷ്‌ട്രപതി സ്ഥാനത്തിന് ഏതെങ്കിലും കാരണവശാൽ (മരണം, രാജി, അയോഗ്യത) ഒഴിവു വരികയാണെങ്കിൽ പരമാവധി ആറുമാസം വരെ ഉപരാഷ്ട്രപതിക്ക് രാഷ്‌ട്രപതി സ്ഥാനം വഹിക്കാവുന്നതാണ്.
  • ആ കാലഘട്ടത്തിൽ രാഷ്ട്രപതിയുടെ എല്ലാ അധികാരങ്ങളും പ്രത്യേക അവകാശങ്ങളും ഉണ്ടായിരിക്കും. 

  • 35 വയസ്സു പൂർത്തിയാവുകയും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ അർഹതയുള്ളതുമായ ഏതൊരു ഇന്ത്യൻ പൗരനും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനു മത്സരിക്കാൻ അർഹതയുണ്ട്
  • ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് - ലോകസഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ
  • ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ പറയുന്ന ഭരണഘടന വകുപ്പ്‌ - 66(3)
  • ഉപരാഷ്ട്രപതിയുടെ കാലാവധി - 5 വര്‍ഷം
  • ഉപരാഷ്ട്രപതി രാജി നല്‍കുന്നത്‌ - രാഷ്ട്രപതിയ്ക്ക്‌
  • ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നത്‌ - രാജ്യസഭയില്‍

  • ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത - മനോഹര നിര്‍മ്മല ഹോൾക്കർ
  • ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്‌ മത്സരിച്ച വനിതകള്‍ - മനോഹര നിര്‍മ്മല ഹോൾക്കർ, നജ്മ ഹെപ്ത്തുള്ള
  • ഇന്ത്യയുടെ ചീഫ്‌ ജസ്റ്റീസ്‌, ഉപരാഷ്ട്രപതി, ആക്ടിംഗ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഏക വ്യക്തി - ജസ്റ്റീസ്‌ ഹിദായത്തുള്ള

Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക.

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/കൾ ഏത്?

  1. ഈ നിയമം നിലവിൽ വന്ന സമയം, 12 ചാപ്റ്ററുകളും 94 സെക്ഷനുകളും 4 ഷെഡ്യൂളുകളും ആണ് ഉണ്ടായിരുന്നത്.
  2. നിലവിൽ 11 ചാപ്റ്ററുകളും 90 സെക്ഷനുകളും രണ്ട് ഷെഡ്യൂളുകളും ആണ് ഉള്ളത്.
  3. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 . നിലവിൽ വന്നത് - 2000 ഒക്ടോബർ 16
  4. ഒന്നും ശരിയല്ല.
    ഐക്യരാഷ്ട്രസഭയുടെ .....-ലെ ഭിന്ന ശേഷിക്കാർക്കായുള്ള അന്താരാഷ്ട്ര കൺവെൻഷന്റെ ചുവടു പിടിച്ചാണ് ഭിന്നശേഷിക്കാരുടെ അവകാശത്തിൽ അധിഷ്ഠിതമായ നിയമം പാർലമെന്റ് പാസ്സാക്കിയത്.
    ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായി നിലവിൽ വന്ന വർഷം?
    വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണെങ്കിൽ എത്ര ദിവസത്തിനുള്ളിലാണ് മറുപടി ലഭിക്കേണ്ടത് ?