Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കായിക പരിശീലകർക്ക് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം ?

Aഅർജുന അവാർഡ്

Bദ്രോണാചാര്യ അവാർഡ്

Cരാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്ക്കാർ

Dമൗലാനാ അബ്ദുൽ കലാം ആസാദ് ട്രോഫി

Answer:

B. ദ്രോണാചാര്യ അവാർഡ്

Read Explanation:

  • മികച്ച കായിക പരിശീലകർക്ക് ഇന്ത്യാ ഗവണ്മെന്റ് നൽകി വരുന്ന പുരസ്കാരമാണ് ദ്രോണാചാര്യ പുരസ്കാരം.
  • പാണ്ഡവരുടെയും കൗരവരുടെയും ഗുരുനാഥനായ ദ്രോണരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം മികച്ച കായികാധ്യാപനത്തിനായി 1985 മുതലാണ് നൽകിത്തുടങ്ങിയത്.
  • ദ്രോനാചാര്യരുടെ ഒരു വെങ്കല പ്രതിമയും പ്രശസ്തിപത്രവും 15 ലക്ഷം രൂപയും (ലൈഫ്ടൈം അച്ചീവുമെൻ്റിന് 10 ലക്ഷം രൂപ) അടങ്ങുന്നതാണ് പുരസ്കാരം.

  • 1985 ൽ ദ്രോണാചാര്യ പുരസ്‌കാരം ആദ്യമായി നേടിയത് ബാലചന്ദ്ര ഭാസ്‌കർ ഭഗവത് (ഗുസ്തി), ഓം പ്രകാശ് ഭരദ്വാജ് (ബോക്സിംഗ്), ഒ എം നമ്പ്യാർ(അത്‌ലറ്റിക്സ്) എന്നിവരാണ്. 

2021-ലെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ച മലയാളികൾ :

  • പി രാധാകൃഷ്ണൻ നായർ (പരിശീലനമികവ്)

  • ടിപി ഔസേപ്പ് (ആജീവനാന്തം)


Related Questions:

2010 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ രാജ്യം ഏത് ?
ലോറസ് സ്പോർട്സ് അവാർഡ് ഏർപ്പെടുത്തിയ വർഷം ?
2023 അണ്ടർ 17 FIFA ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഏത് രാജ്യം ?
2024 ൽ നടക്കുന്ന 45-ാമത് ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്ന നഗരം ഏത് ?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ ഷൂട്ടിംഗ് താരം ആര് ?