Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ സിറ്റിസൺഷിപ് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

A3

B4

C2

D5

Answer:

D. 5

Read Explanation:

പൗരത്വവുമായി ബന്ധപ്പെട്ട ഭരണഘടന അനുച്ഛേദങ്ങൾ :

  • അനുച്ഛേദം 5 : ഭരണഘടന നിലവിൽ വന്ന സമയത്ത് പൗരന്മാർക്ക് ലഭിക്കുന്ന പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്നു

  • അനുച്ഛേദം 6 : പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവർക്ക് ലഭിക്കുന്ന പൗരത്വത്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു

  • അനുഛേദം 7 : 1947നു ശേഷം പാക്കിസ്ഥാനിലേക്ക് കുടിയേറി പാർത്തതിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയവർക്ക് ലഭിക്കുന്ന പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.

  • അനുച്ഛേദം 8 : ഇന്ത്യയിൽ ജനിക്കുകയും എന്നാൽ ഇന്ത്യയ്ക്ക് പുറത്തു താമസിക്കുകയും ചെയ്യുന്ന വ്യക്തികളുടെ പൗരത്വത്തിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നു
  • അനുച്ഛേദം 9 : ഈ അനുച്ഛേദപ്രകാരം വിദേശ പൗരത്വം മനപ്പൂർവം സ്വീകരിക്കുന്ന ആളുകൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയില്ല.

  • അനുച്ഛേദം 10 : മേൽപ്പറഞ്ഞ ഏതെങ്കിലും വ്യവസ്ഥകൾക്ക് കീഴിൽ ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുന്ന ഓരോ വ്യക്തിയും, പാർലമെന്റ് നിർമ്മിക്കുന്ന ഏതെങ്കിലും നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിധേയമായി, ഇന്ത്യൻ പൗരനായി തുടരുമെന്ന്അനുശാസിക്കുന്നു

  • അനുഛേദം 11 : പൗരത്വം നൽകുന്നതിനും,റദ്ദാക്കുന്നതിനും തുടങ്ങി പൗരത്വവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംബന്ധിച്ച് നിയമനിർമ്മാണം നടത്താൻ ഈ അനുച്ഛേദം പാർലമെന്റിനെ അധികാരപ്പെടുത്തുന്നു.

Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികളിൽ ഉൾപ്പെടാത്തത് ഏത്?
When did Civil Rights Protection Act come into existence?
ഇന്ത്യൻ ഗവണ്മെന്റ് പൗരത്വ നിയമം പാസ്സാക്കിയ വർഷം?
Citizenship provisions of Indian Constitution are contained in :
When a person lost his citizenship in India?