ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ നിർദ്ദേശ പ്രകാരം ഒരു ഇന്ത്യക്കാരൻ ഒരു ദിവസം കുറഞ്ഞത് എത്ര ഗ്രാം പച്ചക്കറികൾ കഴിച്ചിരിക്കണം ?
A295 ഗ്രാം
B325 ഗ്രാം
C355 ഗ്രാം
D210 ഗ്രാം
Answer:
A. 295 ഗ്രാം
Read Explanation:
- ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൌൺസിലിന്റെ ശുപാർശ പ്രകാരം പ്രായപൂർത്തിയായ ഒരു ഇന്ത്യക്കാരൻ ഒരു ദിവസം കഴിക്കേണ്ട പച്ചക്കറിയുടെ അളവ് - 295 ഗ്രാം
- ജീവകങ്ങൾ - പച്ചക്കറികളിൽ നിന്നും ലഭ്യമാകുന്ന പോഷകം
- ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ - ജീവകം ബി ,സി
- കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ - ജീവകം എ ,ഡി ,ഇ ,കെ
- ജീവകം എ ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കൾ - കാരറ്റ് ,ചീര ,പയറില ,ചേമ്പില ,മുരിങ്ങയില , പാലുൽപ്പന്നങ്ങൾ
- മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം - ജീവകം ഇ
- ജീവകം കെ ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കൾ - കാബേജ് ,ചീര ,കോളിഫ്ളവർ
- ജീവകം ബി ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കൾ - അരിയുടെ തവിട് ,മുട്ട ,പാൽ ,ചേമ്പില
- ജീവകം സി ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കൾ - പഴങ്ങൾ ,നെല്ലിക്ക ,പപ്പായ ,മുരിങ്ങയില
- ധാന്യകം - കാർബൺ ,ഹൈഡ്രജൻ ,ഓക്സിജൻ എന്നിവ കൊണ്ട് നിർമ്മിച്ച പദാർത്ഥം
- ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം നൽകുക എന്നതാണ് ധാന്യകത്തിന്റെ മുഖ്യ ധർമ്മം
- അന്നജം ,പഞ്ചസാര ,ഗ്ലൂക്കോസ് ,സെല്ലുലോസ് എന്നിവ ധാന്യകത്തിന്റെ വിവിധ രൂപങ്ങളാണ്
- ധാന്യങ്ങൾ ,കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയിൽ അന്നജ രൂപത്തിൽ ധാന്യകം ധാരാളമായി അടങ്ങിയിരിക്കുന്നു