Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ വനനിയമം -1927 പ്രകാരം താഴെപ്പറയുന്ന ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു പ്രദേശം റിസർവ്ഡ് ഫോറസ്റ്റ്, സംരക്ഷിത വനം, വില്ലേജ് ഫോറസ്റ്റ് എന്നിങ്ങനെ പ്രഖ്യാപിക്കുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് പരാമർശിക്കുന്ന നിയമം
  2. റിസർവ് വനത്തിനുള്ളിൽ നിരോധിക്കപ്പെട്ട പ്രവൃത്തികൾ എന്തൊക്കെയാണെന്നും നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ചുമത്താവുന്ന പിഴകൾ എന്നിവയെക്കുറിച്ചും 1927 ലെ ഇന്ത്യൻ വനനിയമത്തിൽ പ്രതിപാദിക്കുന്നു
  3. 1927 ലെ ഇന്ത്യൻ വനനിയമത്തിലെ ആകെ -അദ്ധ്യായങ്ങൾ (Chapters) - 23
  4. 1927 ലെ ഇന്ത്യൻ വനനിയമത്തിലെ ആകെ വകുപ്പുകൾ (Sections) - 76

    Aരണ്ട് തെറ്റ്, മൂന്ന് ശരി

    Bമൂന്നും നാലും ശരി

    Cഒന്നും രണ്ടും ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. ഒന്നും രണ്ടും ശരി

    Read Explanation:

    Indian Forest Act - 1927 (ഇന്ത്യൻ വനനിയമം -1927)

    • ഒരു പ്രദേശം റിസർവ്ഡ് ഫോറസ്റ്റ്, സംരക്ഷിത വനം, വില്ലേജ് ഫോറസ്റ്റ് എന്നിങ്ങനെ പ്രഖ്യാപിക്കുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് പരാമർശിക്കുന്ന നിയമം - ഇന്ത്യൻ വനനിയമം, 1927

    • റിസർവ് വനത്തിനുള്ളിൽ നിരോധിക്കപ്പെട്ട പ്രവൃത്തികൾ എന്തൊക്കെയാണെന്നും നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ചുമത്താവുന്ന പിഴകൾ എന്നിവയെക്കുറിച്ചും 1927 ലെ ഇന്ത്യൻ വനനിയമത്തിൽ പ്രതിപാദിക്കുന്നു.

    • 1927 ലെ ഇന്ത്യൻ വനനിയമത്തിലെ ആകെ അദ്ധ്യായങ്ങൾ (Chapters) - 13

    • 1927 ലെ ഇന്ത്യൻ വനനിയമത്തിലെ ആകെ വകുപ്പുകൾ (Sections) - 86

    • ഇത് 1948 ലെ ഭേദഗതിപ്രകാരം സെക്ഷൻ 86 നീക്കം ചെയ്തോതടെ മൊത്തം സെക്ഷനുകൾ 85 ആയി


    Related Questions:

    ആവശ്യകത അടിസ്ഥാനമാക്കിയുള്ള വനവൽക്കരണ ഗവേഷണ വിപുലീകരണം പ്രോത്സാഹിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന ദേശീയ വനവൽക്കരണ ഗവേഷണ സംവിധാനത്തിന് ഉത്തരവാദിത്തമുള്ള ഇന്ത്യൻ സ്ഥാപനം ഏതാണ് ?
    ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ് ?
    ഇന്ത്യൻ വന നിയമം നിലവിൽ വന്ന വർഷം ഏതാണ് ?

    താഴെപറയുന്നവയിൽ ഗ്രാമീണ വനവുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏതെല്ലാം ?

    1. ഏതെങ്കിലും ഗ്രാമസമൂഹത്തിൽ ഒരു നിക്ഷിപ്‌ത വനമായി രൂപപ്പെട്ടിട്ടുള്ള പ്രദേശമാണിവ
    2. ഗ്രാമീണ വനങ്ങളുടെ അവകാശങ്ങൾ കേന്ദ്ര ഗവൺമെന്റിന് നൽകപ്പെട്ടിട്ടുള്ളവയാണ്
    3. ഗ്രാമീണ വനരൂപീകരണത്തെക്കുറിച്ച് പരാമർശിക്കുന്നത് ഇന്ത്യൻ വനനിയമങ്ങൾ (1927)ചാപ്റ്റർ 4 ലെ സെക്ഷൻ 25 ആണ്.

      താഴെപ്പറയുന്നവയിൽ വനനിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. ബ്രിട്ടീഷ് ഭരണകൂടം എല്ലാ തരിശുഭൂമികളുടെയും പരമാധികാരം ഏറ്റെടുക്കാൻ കാരണമായ നിയമമാണിത്
      2. 1927 ലെ ഇന്ത്യൻ വനനിയമം ബ്രിട്ടീഷുകാരുടെ കീഴിൽ നടപ്പാക്കിയ മുൻ ഇന്ത്യൻ വനനിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു
      3. 1878 ലെ നിയമവും 1927 ലെ നിയമവും വനവിസ്‌തൃതിയുള്ള പ്രദേശങ്ങൾ ഏകീകരിക്കാനും കരുതൽ നൽകാനും സഹായിച്ചു