'ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന'പദ്ധതി ഏതു വർഷമാണ് 'പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന' എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടത്?
A2010
B2011
C2016
D2017
Answer:
D. 2017
Read Explanation:
2010ലാണ് ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന എന്ന പദ്ധതി നിലവിൽ വന്നത്
2017ൽ 'പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന' എന്ന പേരിൽ 'ഈ പദ്ധതി പുനർനാമകരണം ചെയ്യപ്പെട്ടു.
ആദ്യത്തെ കുട്ടിയുടെ ജനനത്തിനു മുന്‍പും ശേഷവും സ്ത്രീകള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനുവേണ്ടി വേതന നഷ്ടത്തിന്റെ ഒരു ഭാഗം സാമ്പത്തിക സഹായമായി നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായുള്ള ഈ കേന്ദ്രാവിഷ്കൃത പദ്ധതി അംഗൻവാടികൾ മുഖേനയാണ് നടപ്പിലാക്കുന്നത്.