App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിക്സിഗ്നേച്ചർ സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ സർട്ടിഫൈയിംഗ് അതോറിറ്റി സ്വീകരിക്കുന്ന രീതികൾ വ്യക്തമാക്കുന്ന സർട്ടിഫിക്കേഷൻ പ്രാക്ടീസ് സ്റ്റേറ്റ്മെന്റ് താഴെപ്പറയുന്നവയിൽ ഏതാണ് ഇഷ്യൂ ചെയ്യുന്നത് ?

Aസർട്ടിഫൈയിംഗ് അതോറിറ്റി

Bകേന്ദ്ര സർക്കാർ

Cസൈബർ എമർജൻസി റെസ്പോൺസ് ടിം

Dനാഷണൽ ഇൻഫർമാറ്റിക്സ്സെന്റർ

Answer:

A. സർട്ടിഫൈയിംഗ് അതോറിറ്റി

Read Explanation:

സർട്ടിഫിക്കേഷൻ പ്രാക്ടീസ് സ്റ്റേറ്റ്മെന്റ്

  • ഇലക്ട്രോണിക് സിഗ്നേച്ചർ സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ  സർട്ടിഫൈയിംഗ് അതോറിറ്റി (CA) സ്വീകരിക്കുന്ന രീതികളും നടപടിക്രമങ്ങളും വിവരിക്കുന്ന ഒരു രേഖയാണ് സർട്ടിഫിക്കേഷൻ പ്രാക്ടീസ് സ്റ്റേറ്റ്മെന്റ് (CPS).
  • CA എങ്ങനെ പ്രവർത്തിക്കുന്നു, അത് പിന്തുടരുന്ന പ്രക്രിയകൾ, ഇലക്ട്രോണിക് സിഗ്നേച്ചർ സർട്ടിഫിക്കറ്റുകളുടെ സമഗ്രതയും വിശ്വാസ്യതയും ഉറപ്പാക്കാൻ അത് നടപ്പിലാക്കുന്ന സുരക്ഷാ നടപടികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ CPS നൽകുന്നു.

സർട്ടിഫൈയിംഗ് അതോറിറ്റി

  • ഡിജിറ്റൽ സർട്ടിഫിക്കറ്റുകളുടെ ഡയറക്‌ടറികൾ ഇഷ്യൂ ചെയ്യുക, അസാധുവാക്കുക, പുതുക്കുക, നൽകുക എന്നിവ കേന്ദ്ര ഗവൺമെന്റിനാൽ നിക്ഷിപ്തമാമായിട്ടുള്ള അധികാര സ്ഥാനമാണ് സർട്ടിഫൈയിംഗ് അതോറിറ്റി.
  • സെക്ഷൻ 24 പ്രകാരം ഒരു ഇലക്ട്രോണിക് സിഗ്നേച്ചർ സർട്ടിഫിക്കറ്റ് നൽകാനുള്ള ലൈസൻസ് ലഭിച്ച വ്യക്തിയെയാണ് സർട്ടിഫൈയിംഗ് അതോറിറ്റി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 

കൺട്രോളർ ഓഫ് സർട്ടിഫൈയിംഗ് അതോറിറ്റിസ് (CCA)

  • ഇന്ത്യയിൽ ഐ.ടി നിയമപ്രകാരം സർട്ടിഫൈയിംഗ് അധികാരികൾക്ക് ലൈസൻസ് നൽകുന്നതിനും അവരെ നിയന്ത്രിക്കുന്നതിനും ആയി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ.
  • ഐ.ടി നിയമത്തിന്റെ വകുപ്പ് 17 പ്രകാരമാണ് CCAയെ നിയമിക്കുന്നത്.
  • ഐ.ടി നിയമത്തിന്റെ വകുപ്പ് 18 CCAയുടെ ചുമതലകളെ കുറിച്ച് പ്രസ്താവിക്കുന്നു.
  • 2000 നവംബർ ഒന്നുമുതലാണ് കൺട്രോളർ ഓഫ് സർട്ടിഫൈയിംഗ് അതോറിറ്റിസിന്റെ ഓഫീസ് നിലവിൽ വന്നത്.

Related Questions:

The Section of the Indian Information Technology Amendment Act 2008 dealing with cyber terrorism in India:
ഇന്ത്യയിൽ സൈബർ നിയമം പാസ്സാക്കിയ വർഷം ?
കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യുന്നതിനുള്ള ശിക്ഷ എന്താണ് ?
An employee intentionally delays, crucial software source code that is legally required to be maintained by the company. What offence has the employee committed and under which section could they be prosecuted?
വിദേശ സർട്ടിഫിക്കേറ്റിങ് അതോരിറ്റികളെ തിരിച്ചറിയാനുള്ള മാർഗ്ഗരേഖകൾ പറഞ്ഞിരിക്കുന്ന IT ആക്ടിലെ വകുപ്പ് ഏതാണ് ?