App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോലൈറ്റിക് കണ്ടക്ടറുകളുടെ ചാലകതയ്ക്ക് കാരണം ..... ആണ്.

Aസ്വതന്ത്ര മൊബൈൽ ഇലക്ട്രോണുകളുടെ ഒഴുക്ക്

Bഅയോണുകളുടെ ചലനം

Cഇലക്ട്രോണുകളുടെയോ അയോണുകളുടെയോ ചലനം

Dപറയാനാവില്ല

Answer:

B. അയോണുകളുടെ ചലനം

Read Explanation:

  • ഇലക്ട്രോലൈറ്റുകൾ - ജലീയലായനി രൂപത്തിലോ ഉരുകിയ അവസ്ഥയിലോ വൈദ്യുതി കടത്തിവിടുകയും രാസമാറ്റത്തിനു വിധേയമാവുകയും ചെയ്യുന്ന പദാർത്ഥങ്ങൾ 

  • ആസിഡുകൾ ,ആൽക്കലികൾ ,ലവണങ്ങൾ തുടങ്ങിയവയെല്ലാം ഉരുകിയ അവസ്ഥയിലും ജലീയ ലായനികളിലും ഇലക്ട്രോലൈറ്റുകളാണ് 

  • ഉദാ :  സോഡിയം ക്ലോറൈഡ് , കോപ്പർ സൾഫേറ്റ് , സിൽവർ നൈട്രേറ്റ് 

  • ഇലക്ട്രോലിസിസ് - വൈദ്യുതി കടത്തി വിടുമ്പോൾ ഒരു ഇലക്ട്രോലൈറ്റ് രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനം 

  • ഇലക്ട്രോലൈറ്റിലെ വൈദ്യുത ചാലകതക്ക് കാരണം അയോണുകൾ ആണ് 

  • കാറ്റയോണുകൾ - നെഗറ്റീവ് ഇലക്ട്രോഡായ കാഥോഡിലേക്ക് ആകർഷിക്കപ്പെടുന്ന പോസിറ്റീവ് അയോണുകൾ 

  • ആനയോണുകൾ - പോസിറ്റീവ് ഇലക്ട്രോഡായ ആനോഡിലേക്ക് ആകർഷിക്കപ്പെടുന്ന നെഗറ്റീവ് അയോണുകൾ 

Related Questions:

ഗാൽവാനിക് സെല്ലിൽ ഓക്സിഡേഷൻ നടക്കുന്ന ഇലക്ട്രോഡ് ഏതാണ്?
ലോഹങ്ങളിലൂടെയുള്ള വൈദ്യുത ചാലകതയെ മെറ്റാലിക് അല്ലെങ്കിൽ ഇലക്ട്രോണിക് ചാലകത എന്ന് വിളിക്കുന്നു, ഇത് ഇലക്ട്രോണുകളുടെ ചലനം മൂലമാണ്. ഇലക്ട്രോണിക് ചാലകത ആശ്രയിച്ചിരിക്കുന്നത്:
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് ലോഹമാണ് തണുത്ത ജലവുമായി അതിവേഗം പ്രതിപ്രവർത്തിക്കുന്നത്?
ഒരു ഫാരഡെ (1 F) എത്ര കൂളോംബിന് തുല്യമാണ്?
ഗാൽവാനിക് സെല്ലിൽ ഇലക്ട്രോലൈറ്റിന്റെധർമം എന്ത് ?