App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏത് പുരാതന നാഗരികതയുമായിട്ടാണ് ഹാരപ്പൻ ജനതയ്ക്ക് വ്യാപാര ബന്ധമുണ്ടായിരുന്നത് ?

Aചൈനീസ് സംസ്കാരം

Bമെസൊപ്പൊട്ടേമിയ

Cപേർഷ്യൻ സാമ്രാജ്യം

Dഗ്രീക്ക് നാഗരികത

Answer:

B. മെസൊപ്പൊട്ടേമിയ

Read Explanation:

  • ഹാരപ്പൻ ജനത മഗാൻ,മെസോപ്പൊട്ടോമിയ എന്നീ സംസ്കാരങ്ങളുമായി  വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു
  • മെസൊപ്പൊട്ടേമിയൻ പര്യവേഷണങ്ങളിൽ ഹാരപ്പയിൽ നിന്നുള്ള മുദ്രകളും മണികളും(beads), തൂക്കക്കട്ടികളും‍ ലഭിച്ചത് മേൽ സൂചിപ്പിച്ച വാണിജ്യബന്ധത്തിനു തെളിവായി എടുത്തുകാണിക്കപ്പെടുന്നു.
  • മെസോപ്പോട്ടേമിയൻ രേഖകളിൽ ഹാരപ്പൻ സംസ്കൃതിയെ 'മെലൂഹ' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്
  • മെസൊപ്പൊട്ടാമിയൻ ലിഖിതങ്ങളിൽ 'മെലൂഹ'യെക്കുറിച്ച്  പരാമർശമുണ്ട് 
  • മെസൊപ്പൊട്ടേമിയക്കാർ 'ലാപിസ് ലസൂലി' വാങ്ങിയിരുന്നത് ഹാരപ്പയിൽ നിന്നാണ് എന്ന് കരുതപ്പെടുന്നു 

Related Questions:

ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. ബി. സി. ഇ. 2700 മുതൽ ബി. സി. ഇ. 1700 വരെയാണ് ഹാരപ്പൻ സംസ്കാര കാലഘട്ടമായി കണക്കാക്കപ്പെടുന്നത്.
  2. ആദ്യ ഉൽഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത് ദയാറാം സാനിയായിരുന്നു.
  3. 1921-ൽ സർ. ജോൺമാർഷൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടറായിരുന്നു.
    ആദ്യമായി ഹാരപ്പൻ പ്രദേശം സന്ദർശിച്ച് തകർന്ന നഗരത്തിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞ വ്യക്തി ?
    ഹാരപ്പൻ നാഗരികതയിൽ ഇതുവരെ കുഴിച്ചെടുത്ത സൈറ്റുകളുടെ എണ്ണം ?
    On which of the following river banks was Harappa situated?
    സിന്ധൂനദീതട നാഗരികതയുടെ ഏത് ഭാഗമാണ് "മെലൂഹ" എന്ന് വിളിക്കുന്നത് ?