Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏത് പ്രസ്താവന പാൻ ജർമൻ പ്രസ്ഥാനത്തെ സൂചിപ്പിക്കുന്നു:

1.മധ്യ യൂറോപ്പിലും ബാള്‍ക്കന്‍ മേഖലയിലും ജര്‍മ്മന്‍ സ്വാധീനം വര്‍ധിപ്പിക്കുക, ട്യൂട്ടോണിക്ക് വര്‍ഗക്കാരെ ഏകോപിപ്പിക്കുക.

2.ജര്‍മ്മനിയില്‍നിന്നും അള്‍സൈസ്, ലൊറൈന്‍ തിരികെ പിടിക്കാന്‍ ഫ്രാന്‍സില്‍ ആരംഭിച്ച പ്രസ്ഥാനം

 

A1 മാത്രം

B2 മാത്രം

C1ഉം 2ഉം ശരിയാണ്

Dഇവയൊന്നുമല്ല

Answer:

A. 1 മാത്രം

Read Explanation:

  • മധ്യ യൂറോപ്പിലും ബാൾക്കൺ മേഖലയിലും സ്വാധീനം ഉറപ്പിക്കാൻ വേണ്ടി ജർമ്മനി ആരംഭിച്ച തീവ്രദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനം ആയിരുന്നു പാൻ ജർമൻ പ്രസ്ഥാനം

  • 1871ൽ ജർമ്മനി ഫ്രാൻസിന്റെ പക്കൽ നിന്ന് കൈവശപ്പെടുത്തിയ അൾസൈസ്, ലോറൈൻ എന്നീ പ്രദേശങ്ങൾ തിരികെ പിടിക്കുന്നതിന് ഫ്രാൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം ആയിരുന്നു പ്രതികാര പ്രസ്ഥാനം.

Related Questions:

രണ്ടാം ലോകമഹായുദ്ധസമയത്ത് ഫ്രാൻസിൻ്റെ പരാജയത്തെത്തുടർന്ന് രൂപീകരിക്കപ്പെട്ട ഫ്രീ ഫ്രാൻസ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനും നേതാവും ആരായിരുന്നു?

പേൾ ഹാർബർ ആക്രമണവുമായി ബന്ധപ്പെട്ട് തന്നിട്ടുള്ള പ്രസ്താവനകളെ വിലയിരുത്തി,ശരിയായവ കണ്ടെത്തുക :

  1. 1941 ഡിസംബർ 7 നായിരുന്നു അമേരിക്കൻ നാവിക സങ്കേതമായ പോൾ ഹാർബറിൽ ജപ്പാൻ അപ്രതീക്ഷിതമായ ബോംബ് ആക്രമണം നടത്തിയത്
  2. ഏഷ്യയിലേക്കുള്ള അമേരിക്കയുടെ വരവ് തടയാനും അമേരിക്കൻ മേൽക്കൈ തകർക്കാനു മാണ് ജപ്പാൻ പേൾ ഹാർബറിൽ ബോംബിട്ടത്
  3. 1941 ഡിസംബർ എട്ടിന് പേൾ ഹാർബർ അക്രമണത്തിന്റെ പിറ്റേദിവസം അമേരിക്ക ജപ്പാനോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് രണ്ടാം ലോകമഹായുദ്ധത്തിൽ ചേർന്നു.
  4. പേൾ ഹാർബർ ആക്രമണത്തിന് മുൻപ് തന്നെ അമേരിക്കയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി തുടങ്ങിയിരുന്നു
    സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന് ശേഷം സ്പെയിനിൻ്റെ ഏകാധിപതിയായി മാറിയത് ഇവരിൽ ആരാണ്?
    ഗസ്റ്റപ്പോ ആരുടെ രഹസ്യപോലീസായിരുന്നു ?
    ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ സുഡെറ്റൻലാൻഡ് പ്രശ്നം ചർച്ച ചെയ്യാൻ 1938ൽ എവിടെയാണ് യോഗം ചേർന്നത്?