ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, ഏത് രാജ്യത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭമായിരുന്നു ഡൗസ് പദ്ധതി?
Aഅമേരിക്ക
Bസോവിയറ്റ് റഷ്യ
Cഇറ്റലി
Dജർമ്മനി
Answer:
D. ജർമ്മനി
Read Explanation:
ഡൗസ് പദ്ധതി (DAWS PLAN)
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജർമ്മനിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സംരംഭമായിരുന്നു ഡൗസ് പദ്ധതി.
പദ്ധതി ആസൂത്രണം ചെയ്യാൻ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ അധ്യക്ഷൻ അമേരിക്കൻ ബാങ്കറും നയതന്ത്രജ്ഞനുമായ ചാൾസ് ജി ഡൗസ് ആയിരുന്നു
അദ്ദേഹത്തിന്റെ പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്.
ഈ പദ്ധതി 1924-ൽ നടപ്പിലാക്കി
സഖ്യശക്തികൾക്കുള്ള ജർമ്മനിയുടെ നഷ്ടപരിഹാര തുകയുടെ അടവുകൾ പുനഃക്രമീകരിക്കാനാണ് പദ്ധതി പ്രധാനമയും ലക്ഷ്യമിട്ടത്
ഇത് പ്രകാരം നിശ്ചിത വാർഷിക അടവുകൾക്ക് പകരം, ജർമ്മനിയുടെ പണമടയ്ക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കി തവണകൾ നിശ്ചയിക്കപ്പെട്ടു
നഷ്ടപരിഹാര തുക അടയ്ക്കാനും, ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്താനുമുള്ള സഹായമായി 40 ദശ ലക്ഷം ഡോളർ വിദേശ വായ്പയും ഇതോടെ ജർമ്മനിക്ക് അനുവദിക്കപ്പെട്ടു.