App Logo

No.1 PSC Learning App

1M+ Downloads
ഈഡിപ്പസ് കോംപ്ലക്സ്, ഇലക്ട്രാ കോംപ്ലക്സ് എന്നിവ ആദ്യകാലബാല്യത്തിലെ ഏത് വികസനവുമായി ബന്ധപ്പെട്ട് നിൽക്കുന്നു ?

Aകായിക/ചാലക വികസനം

Bബൗദ്ധിക വികസനം

Cവൈകാരിക വികസനം

Dസാമൂഹിക വികസനം

Answer:

C. വൈകാരിക വികസനം

Read Explanation:

ആദ്യകാലബാല്യം (EARLY CHILDHOOD)

  • 3 - 6 വയസ്സ്
  • വിദ്യാലയപൂർവ്വഘട്ടം
  • കളിപ്പാട്ടങ്ങളുടെ കാലം (TOY AGE)
  • സംഘബന്ധപൂർവ്വ കാലം (PRE-GANG AGE)
  • അനുസരണക്കേട് കാട്ടുന്നു, പിടിവാശിയും ശാഠ്യവും പ്രകടിപ്പിക്കും.

കായിക/ചാലക വികസനം

  • ഇന്ദ്രിയങ്ങളുടെയും പേശികളുടെയും ശക്തവും വൈവിധ്യമുള്ളതുമായ പ്രവർത്തനങ്ങളുടെ കാലം
  • ശക്തി പ്രയോഗിക്കേണ്ടതും നീണ്ടുനില്കുന്നതുമായ കളിപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു
  • ഇഴയുക, എറിയുക, നടക്കുക, ഓടുക, ചാടുക, ചവിട്ടുക തുടങ്ങിയ പ്രക്രിയകൾ വികസിക്കുന്നു.

വൈകാരിക വികസനം

  • വികാരങ്ങളുടെ പ്രകടനം കൂടുതൽ നിയന്ത്രിതമാകുന്നു.
  • മാതാപിതാക്കളോടുള്ള ആശ്രയത്വം കുറച്ചൊക്കെ നിലനിൽക്കും
  • വികാരങ്ങൾ തീവ്രവികാരങ്ങളായി (SENTIMENTS) രൂപപ്പെടുന്നു.
  • ഏറ്റവും പ്രാഥമികമായ തീവ്രവികാരം അഹത്തോടു തന്നെയാണ്.
  • ആയതിനാൽ - നാർസിസിസത്തിന്റെ ഘട്ടം, ആത്മരതിയുടെ ഘട്ടം
  • ഈഡിപ്പസ് കോംപ്ലക്സ്
  • ഇലക്ട്രാ കോംപ്ലക്സ്

ബൗദ്ധിക വികസനം

  • ഒട്ടേറെ വിജ്ഞാനം ആർജ്ജിക്കുന്നു
  • അങ്ങേയറ്റം ഭാവനാശാലി
  • അയഥാർത്ഥ ഭാവനയുടെ കാലം (FANTASY)
  • അനുകരണങ്ങളുടെ കാലം

സാമൂഹിക വികസനം

  • സാമൂഹിക വ്യവഹാരമേഖല കുടുംബം ആയിരിക്കും.
  • അയല്പക്കത്തേയും കുടുംബത്തിലെയും അന്തരീക്ഷം വിഭിന്നമാണെന്നു കുട്ടി മനസ്സിലാക്കുന്നു. ഇത് പിൽകാലത്ത് വിദ്യാലയങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നു.
  • കളിക്കൂട്ടുകാരെ സംബാദിക്കാൻ തുടങ്ങുന്നു.

ഭാഷാവികസനം

  • പദാവലി പെട്ടെന്നു വികസിക്കുന്നു
  • വാചകങ്ങൾ , വാക്യങ്ങൾ നിർമ്മിക്കുന്നു

Related Questions:

കുട്ടികൾക്ക് വ്യത്യസ്ത ശബ്ദങ്ങൾ കേൾക്കാൻ അവസരം നൽകുന്നത് കൊണ്ട് ഉണ്ടാകുന്ന വികാസം ?
എറിക്സ്ണിൻറെ സാമൂഹിക വികാസവുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധി ഘട്ടമാണ് സന്നദ്ധത / കുറ്റബോധം. ഈ പ്രതിസന്ധി തരണം ചെയ്യാൻ കുട്ടിയെ പ്രാപ്തനാക്കുന്നതിന് തടസ്സം നിൽക്കുന്നത് ഏതാണ് ?
Heightened sensitivity to social evaluation of adolescent is known as:
ബലപ്പെടുത്തലുകളുടെ തുടർച്ചയായ ഉപയോഗം അഭികാമ്യമായ ഫലങ്ങൾ നിലനിർത്തുമെന്ന് ഏത് തെളിവ് സിദ്ധാന്തം പ്രസ്താവിക്കുന്നത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ബാല്യകാല വികാരങ്ങളുടെ സവിശേഷതയല്ലാത്തത് ?