Challenger App

No.1 PSC Learning App

1M+ Downloads
"ഉത്സവവും പ്രദർശനവും കാണാൻ പോകുന്ന താല്പര്യത്തോടെ കുട്ടികൾ വിദ്യാലയത്തിലേക്ക് പോകണം" എന്ന് അഭിപ്രായപ്പെട്ട ദാർശനികൻ :

Aഫ്രോബൽ

Bപെസ്റ്റലോസി

Cറൂസ്സോ

Dകൊമീനിയസ്

Answer:

D. കൊമീനിയസ്

Read Explanation:

ജോൺ ആമസ് കൊമെനിയസ് (John Amos Comenius) (1592-1670)

  • കൊമെനിയസിന്റെ ജന്മരാജ്യം - ചെക്കോസ്ലോവാക്യ 

 

  • വിദ്യാഭ്യാസത്തെപ്പറ്റിയുള്ള നൂതനാശയങ്ങളെക്കുറിച്ചും, അധ്യാപന തത്ത്വങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്ന ജോൺ ആമസ് കൊമെ നിയസിന്റെ ഗ്രന്ഥം - ഗ്രേറ്റ് ഡാക്ടിക് (Great Didactic)

 

  • കൊമെനിയസിനെ ഏറ്റവുമധികം സ്വാധീനിച്ച ചിന്തകൻ - ഫ്രാൻസിസ് ബേക്കൺ
  • കൊമെനിയസിന്റെ അധ്യാപന രീതി - പ്രകൃതി തത്വങ്ങളിലധിഷ്ഠിതമായത്

 

  • അധികാര സ്ഥാനത്തുള്ളവർക്കും ഉന്നതകുല ജാതർക്കും മാത്രം ലഭ്യമായിരുന്ന വിദ്യാഭ്യാസം എല്ലാവർക്കും ഒരു പോലെ അർഹതപ്പെട്ടതാണെന്നും അത് എല്ലാവർക്കും ലഭ്യമാകേണ്ടതാണെന്നും അഭിപ്രായപ്പെട്ടത് - ജോൺ ആമസ് കൊമെനിയസ് 
  • വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തങ്ങളായി കൊമെനിയസ് എടുത്തു പറയുന്നത് പ്രധാനമായും മൂന്നെണ്ണമാണ് :-

 

    • മനുഷ്യർക്ക് യുക്തിബോധമുളവാക്കുന്ന വിദ്യാഭ്യാസം ലഭ്യമാക്കുക.
    • മനുഷ്യരിൽ സ്വാതന്ത്ര്യാവബോധം വികസിപ്പിക്കാനും സ്വഭാവം രൂപപ്പെടാനുമുതകുന്ന രീതിയിലുള്ള വിദ്യാഭ്യാസം നൽകുക.
  •  
    • ദൈവത്തെ അറിയുന്ന രീതിയിൽ ഉള്ള ഭക്തിയുണ്ടാക്കുക.
  • വിദ്യാഭ്യാസത്തെപ്പറ്റിയുള്ള നൂതനാശയങ്ങളെക്കുറിച്ചും, അധ്യാപനതത്വങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്ന ജോൺ ആമസ് കൊമനിയസിന്റെ ഗ്രന്ഥം - ഗ്രേറ്റ് ഡൈഡാക്ടിക് (Great Didactic)

 

  • കൊമെനിയസിനെ ഏറ്റവുമധികം സ്വാധീനിച്ച ചിന്തകൻ - ഫ്രാൻസിസ് ബേക്കൺ

 

  • ഒരു വ്യക്തിയുടെ മനസ്സ് പവിത്രവും നിഷ്കളങ്കവുമായിരിക്കുന്ന ബാല്യകാലത്തു തന്നെ വിദ്യാഭ്യാസം ആരംഭിക്കണമെന്നഭിപ്രായപ്പെട്ടത് - ജോൺ ആമസ് കൊമെനിയസ്

 

  • പഠിക്കുന്ന കാര്യങ്ങൾ പ്രയോഗത്തിൽ വരുത്താൻ കുട്ടികളെ പഠിപ്പിക്കുക എന്നഭിപ്രായപ്പെട്ടത് - ജോൺ ആമസ് കൊമെനിയസ്
  • കൊമെനിയസ് ലത്തീൻ വ്യാകരണ സ്കൂളിൽ ഉൾപ്പെടുത്തിയ ഭാഷകൾ :-
    • മാതൃഭാഷ
    • ലാറ്റിൻ
    • ഗ്രീക്ക്
    • ഹിബ്രു

 

  • ലത്തീൻ വ്യാകരണ വിദ്യാലയത്തിൽ ഉൾപ്പെടുത്തിയിരുന്ന ആറ് വിഷയങ്ങൾ :-
    • വ്യാകരണം
    • അലങ്കാര ശാസ്ത്രം
    • ദർശനം
    • യുക്തിവാദം
    • നീതിശാസ്ത്രം
    • ഗണിതം

 


Related Questions:

In Köhler's experiment with chimpanzees, what did the chimpanzees use to reach the bananas?
The purpose of Formative Assessment is NOT to
ശിശുക്കള ശിശുക്കളായി തന്നെ കാണണമെന്നും മുതിർന്നവരുടെ പതിപ്പായി കാണരുതെന്നും റുസ്സോ തൻറെ ഏതു കൃതിയിലാണ് പറഞ്ഞിരിക്കുന്നത് ?
സൈക്ക് (psyche) എന്ന പദത്തിൻറെ അർത്ഥം ?
മൈക്രോ ടീച്ചിങ്ങ് സമ്പ്രദായം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ?