ഉദാഹരണങ്ങളിലൂടെ താരതമ്യപഠനം നടത്തി സാമാന്യവൽക്കരണത്തിലെത്തുന്ന പഠന രീതി ?
Aഉദ്ഗ്രഥന രീതി
Bനിഗമന രീതി
Cആഗമന രീതി
Dഅപ്രഗ്രഥന രീതി
Answer:
C. ആഗമന രീതി
Read Explanation:
ആഗമന രീതി (Inductive Method)
- പഠനപ്രക്രിയയിൽ ധാരാളമായി പ്രയോജനപ്പെടുത്തുന്ന പഠന രീതിയാണ് - ആഗമന നിഗമന രീതി
- ഉദാഹരണങ്ങളിലൂടെയും അനുഭവങ്ങളിലുടെയും പൊതുതത്ത്വത്തിലേക്ക് എത്തിച്ചേരുന്ന പഠന രീതി - ആഗമന രീതി
- ആഗമനരീതിയിൽ പഠിതാവിന്റെ നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയുമാണ് ആശയ രൂപീകരണം നടക്കുന്നത്.
- ആഗമനരീതിയിൽ പഠിതാവ് അവരുടെ ബുദ്ധി, മുന്നനുഭവം, ചിന്താശേഷി എന്നീ മാനസിക പ്രക്രിയകൾ പഠനത്തിൽ പ്രയോജനപ്പെടുത്തുന്നു.
ആഗമന, നിഗമന രീതി - ഒറ്റനോട്ടത്തിൽ |
ആഗമനരീതി (Inductive Method) | നിഗമനരീതി (Deductive Method) |
ശിശുകേന്ദ്രിതം | അധ്യാപക കേന്ദ്രിതം |
അറിവിന്റെ ഒഴുക്ക് ഉദാഹരണങ്ങളിൽ നിന്ന് പൊതുതത്ത്വത്തിലേക്ക് | അറിവിന്റെ ഒഴുക്ക് പൊതുതത്ത്വത്തിൽ നിന്ന് ഉദാഹരണങ്ങളിലേക്ക് |
സ്വാശ്രയശീലം വളർത്തുന്നു | ആശ്രിതത്വം വളർത്തുന്നു |
പുതിയ അറിവിലേക്ക് നയിക്കുന്നു | അധ്യാപകൻ അറിവു പകർന്നു കൊടുക്കുന്നു |
പ്രവർത്തനങ്ങളിലൂടെ പുതിയ ആശയത്തിൽ എത്തിച്ചേരുന്നു | അധ്യാപകൻ ആശയം വിശദീകരിക്കുന്നു |
സമയം അധികം വേണ്ടി വരുന്നു | കുറച്ചു സമയമേ ആവശ്യമുള്ളൂ |
കുട്ടികളുടെ കാഴ്ചപ്പാടിനു യോജിച്ചത് | മുൻകൂട്ടി നിശ്ചയിക്കപ്പെട്ടത് |
അന്വേഷണാത്മക രീതി, പ്രോജക്ട് രീതി, പ്രശ്നാപഗ്രഥനരീതി എന്നിവയിൽ ഉപയോഗിക്കുന്നു | പ്രഭാഷണരീതി, ഡെമോൺസ്ട്രേഷൻ രീതി എന്നിവയിൽ ഉപയോഗിക്കുന്നു |
വിശകലനാത്മക ചിന്ത വളർത്തുന്നു | ആശയങ്ങൾ കേട്ടു പഠിക്കുന്നു |