Challenger App

No.1 PSC Learning App

1M+ Downloads
ഉപദ്വീപിയ ഇന്ത്യയിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയെ കുറിച്ചുള്ള പ്രസ്താവനകളാണ് താഴെ തന്നിരിക്കുന്നത് ഇതിൽ ശരിയായത് തിരിച്ചറിയുക :

Aഛത്തീസ്ഘട്ടിലെ മൈക്കാലാ മലനിരയിൽ നിന്ന് ഉൽഭവിക്കുന്നു.

Bഇന്ദ്രവതി, ശബരി എന്നിവ പോഷക നദികളാണ്

Cഗാന്ധി സാഗർ ഡാം സ്ഥിതിചെയ്യുന്നു

Dരാജസ്ഥാനിലൂടെ ഒഴുകുന്നു

Answer:

A. ഛത്തീസ്ഘട്ടിലെ മൈക്കാലാ മലനിരയിൽ നിന്ന് ഉൽഭവിക്കുന്നു.

Read Explanation:

  • ഉപദ്വീപിയ ഇന്ത്യയിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി നർമദയാണ് 

നർമ്മദ

  • മധ്യപ്രദേശിലെ അമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ 1057 മീറ്റർ ഉയരത്തിൽ നിന്ന് ഉദ്ഭവിക്കുന്നു.
  • മൈക്കലാ പർവ്വത നിരകളാണ് കൃത്യമായി ഇവയുടെ ഉത്ഭവസ്ഥാനം.
  • അറബിക്കടലാണ് നർമ്മദയുടെ പതനസ്ഥാനം.
  • 'സന്തോഷം നൽകുന്നവൾ' എന്നാണ് നർമ്മദ എന്ന വാക്കിനർത്ഥം
  • 1312 കിലോമീറ്റർ നീളമുള്ള നദിയാണ് നർമ്മദ
  • പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപിയൻ നദികളിലെ ഏറ്റവും വലിയ നദി.
  • പ്രാചീനകാലത്ത് 'രേവ' എന്നാണ് നർമ്മദ അറിയപ്പെട്ടിരുന്നത്.
  • ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി.
  • വിന്ധ്യ സത്പുര നിരകളിലൂടെ ഒഴുകുന്ന ഉപദ്വീപിയ നദി.
  • ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യ എന്നും വിഭജിക്കുന്ന നദി.
  • 'ഗുജറാത്തിന്റെയും മധ്യപ്രദേശത്തിന്റെയും ജീവരേഖ' എന്നറിയപ്പെടുന്ന നദി
  • ജബൽപൂരിനടുത്ത് നർമ്മദാ നദി സൃഷ്ടിക്കുന്ന വെള്ളച്ചാട്ടമാണ് 'ധുവാന്തർ'.
  • നർമ്മദാനദിയിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ഡാം ആണ് 'സർദാർ സരോവർ ഡാം'.

നർമ്മദ നദി ഒഴുകുന്ന പ്രധാന സംസ്ഥാനങ്ങൾ:

  1. മധ്യപ്രദേശ്
  2. ഗുജറാത്ത്
  3. മഹാരാഷ്ട്ര

നർമ്മദയുടെ പ്രധാന പോഷകനദികൾ :

  1. താവ (ഏറ്റവും നീളം കൂടിയ പോഷകനദി)
  2. ബൻജാർ
  3. ഷേർ
  4. ഹിരൺ

 


Related Questions:

നദികൾ വിവിധ നിക്ഷേപണ ഭൂരൂപങ്ങൾ സൃഷ്ടിക്കാറുണ്ട്, അതിൽ ഒന്നാണ് ഡെൽറ്റകൾ. താഴെ നൽകിയിട്ടുള്ള നദികളിൽ ഡെൽറ്റ സൃഷ്ടിക്കുന്ന നദി/നദികൾ കണ്ടെത്തുക.

നർമ്മദ

കാവേരി

പെരിയാർ

മഹാനദി

പടിഞ്ഞാറോട്ടൊഴുകുന്ന നദി -
Which river system is responsible for the formation of extensive meanders and oxbow lakes in the northern plains of India?

സിന്ധു നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1.ഹിമാലയത്തിലെ മാനസസരോവര്‍ തടാകത്തിനു സമീപമാണ്‌ ഉദ്ഭവിക്കുന്നത്‌.

2.പാക്കിസ്ഥാന്റെ 'ജീവരേഖ ' എന്നറിയപ്പെടുന്ന നദി

3.ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി.

4.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും കിഴക്കുള്ള നദി.

ഉപദ്വീപീയ നദിയായ കാവേരി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?