ഉപദ്വീപിയ പീഠഭൂമിയുടെ അതിർത്തികൾ തിരഞ്ഞെടുക്കുക :
- രാജ്മഹൽ കുന്നുകൾ
- ഗിർ മലനിര
- ഏലമലകൾ
Aഇവയെല്ലാം
Bഇവയൊന്നുമല്ല
C2, 3 എന്നിവ
D1, 2 എന്നിവ
Answer:
A. ഇവയെല്ലാം
Read Explanation:
ഉപദ്വീപീയ പീഠഭൂമി
ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും സ്ഥായിയായതുമായ ഒരു ഭൂഭാഗമാണ്.
നദീ സമതലങ്ങളിൽ നിന്നും 150 മീറ്റർ മുതൽ 600-900 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉപദ്വീപീയപീഠഭൂമി ക്രമരഹിതമായ ത്രികോണ ആകൃതിയിലുള്ള ഭൂഭാഗമാണ്.
പടിഞ്ഞാറ് പശ്ചിമഘട്ടവും കിഴക്ക് പൂർവഘട്ടവും അരികുകളായുളള ഉപദ്വീപീയ പീഠഭൂമി ഉത്തരേന്ത്യൻസമതലത്തിന് തെക്കായി സ്ഥിതി ചെയ്യുന്നു.
16 ലക്ഷം ചതുരശ്രകിലോമീറ്ററോളം വിസ്തൃതിയുള്ള ഭൂവിഭാഗം.
വടക്ക് പടിഞ്ഞാറ് ഡൽഹി മലനിര (അരവല്ലി തുടർച്ച), കിഴക്ക് രാജ്മഹൽ കുന്നുകൾ, പടിഞ്ഞാറ് ഗിർ മലനിര, തെക്ക് ഏലമലകൾ എന്നിവയാണ് ഉപദ്വീപിയ പീഠഭൂമിയുടെ അതിർത്തികൾ.
ഷില്ലോങ്, കർബി അങ്ലോങ് പീഠഭൂമി എന്നിവ ഉപദ്വീപിയ പീഠഭുമിയുടെ വടക്കു കിഴക്കേ തുടർച്ചയായി കാണപ്പെടുന്നു.
ഹസാരിബാഗ് പീഠഭൂമി, പലാമുപീഠഭൂമി, റാഞ്ചി പീഠഭൂമി, മാൾവ പീഠഭൂമി, കോയമ്പത്തൂർ പീഠഭൂമി, കർണാടക പീഠഭൂമി എന്നിങ്ങനെ തട്ടുതട്ടായുള്ള പീഠഭൂമികളുടെ നിരകൾ അടങ്ങിയതാണ് ഇന്ത്യൻ ഉപദ്വീപ്.
ഈ ഭൂപ്രകൃതി ഭാഗത്ത് കാണപ്പെടുന്ന ചില പ്രധാന ഭൂരൂപങ്ങളാണ്
ടോറുകൾ (Tors),
ഖണ്ഡപർവതങ്ങൾ (Block mountains),
ഭ്രംശ താഴ്വരകൾ (Rift Valley),
ചെങ്കുത്തു പ്രദേശങ്ങൾ (Spur)
നിരയായ മൊട്ടക്കുന്നുകൾ,
ചുമർസമാന ക്വാർട്ട്സൈറ്റ് ഡൈക്കുകൾ എന്നിവ.
ഭൂപ്രകൃതി വൈവിധ്യങ്ങളെ അടിസ്ഥാനമാക്കി ഉപദ്വീപിയ പീഠഭൂമിയെ മൂന്ന് ഭാഗങ്ങളായി തിരിക്കാം.
(i) മധ്യഉന്നത തടം
(ii) ഡക്കാൻ പീഠഭൂമി
(iii) വടക്ക് കിഴക്കൻപീഠഭൂമി
