App Logo

No.1 PSC Learning App

1M+ Downloads
എടച്ചേന കുങ്കൻ, തലയ്ക്കൽ ചന്തു, എന്നിവർ ചേർന്ന് പനമരംകോട്ട പിടിച്ചെടുത്ത വർഷം ഏത് ?

A1800

B1802

C1805

D1812

Answer:

B. 1802

Read Explanation:

രണ്ടാം പഴശ്ശി വിപ്ലവം

  • കാലയളവ് : 1800 – 1805

  • കുറിച്യറുടെയും കുറുംബരുടെയും സഹായത്തോടെ പഴശ്ശി ഗോറില്ലാ യുദ്ധം നടത്തിയത് വയനാടൻ കാടുകളിൽ വച്ചാണ്

  • നാലാം മൈസൂർ യുദ്ധത്തിന്റെ അനന്തരഫലമാണ് രണ്ടാം പഴശ്ശി യുദ്ധം

  • രണ്ടാം പഴശ്ശി വിപ്ലവത്തിന്റെ പെട്ടെന്നുണ്ടായ കാരണം : ബ്രിട്ടീഷുകാർ വയനാട് പിടിച്ചെടുക്കാൻ ശ്രമിച്ചതാണ്

  • എടച്ചേന കുങ്കൻ, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, ചെമ്പൻ പോക്കർ, കൈതേരി അമ്പു നായർ, വയനാട്ടിലെ കുറിച്യർ നേതാവായ തലക്കൽ ചന്തു എന്നിവരുടെ നേതൃത്വത്തിൽ യുദ്ധമാരംഭിച്ചു. 

  • പഴശ്ശി രാജാവിന്റെ സർവ്വസൈന്യാധിപൻ ആയിരുന്നു : കൈതേരി അമ്പു നായർ

  • പഴശ്ശിരാജയുടെ പ്രധാനമന്ത്രിയായിരുന്നു : കണ്ണവത്ത് ശങ്കരൻ നമ്പ്യാർ

  • ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗമാണ് : കുറിച്യർ

  • രണ്ടാം പഴശ്ശി വിപ്ലവത്തിൽ പഴശിരാജയെ സഹായിച്ച കുറിച്യരുടെ നേതാവാണ് : തലക്കൽ ചന്തു

  • എടച്ചേന കുങ്കൻ, തലയ്ക്കൽ ചന്തു, എന്നിവർ ചേർന്ന് പനമരംകോട്ട പിടിച്ചെടുത്ത വർഷം : 1802

  • തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത് : പനമരം (വയനാട്))

  • മലബാർ, മൈസൂർ, തെക്കൻ കാനറ എന്നീ പ്രദേശങ്ങളിൽ ഒക്കെ ബ്രിട്ടീഷ് കമാൻഡറായിരുന്ന ആർതർ വെല്ലസ്ലിയെ പഴശ്ശിരാജയുമായുള്ള യുദ്ധം നയിക്കാൻ ആയി ഇവിടെ നിയമിച്ചു

  • പഴശ്ശി സൈന്യം അഞ്ചരക്കണ്ടിയിൽ ഉള്ള ബ്രിട്ടീഷ് സുഗന്ധദ്രവ്യ കൃഷിതോട്ടം പൂർണമായി നശിപ്പിച്ചു.

  • പഴശ്ശി കലാപ സമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവ തോട്ടം : അഞ്ചരക്കണ്ടി

  • പഴശ്ശിരാജയെയും സൈന്യത്തെയും തോൽപ്പിക്കുവാൻ വേണ്ടി ബ്രിട്ടീഷുകാർ ഒരു പോലീസ് സേനയെ നിയോഗിച്ചു.

  • പഴശ്ശിരാജ ക്കെതിരെ യുദ്ധം ചെയ്യാൻ ആതർ വെല്ലസ്ലീ നിയമിച്ച 1200 പോലീസുകാർ അടങ്ങിയ പ്രത്യേക സേന : കോൾകാർ

  • രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് ബ്രിട്ടീഷ് പട്ടാള മേധാവി : ആർതർ വെല്ലസ്ലി

  • രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ / തലശ്ശേരി സബ്കളക്ടർ : തോമസ് ഹാർവെ ബാബർ (1804)

  • രാജാവിനെ പിടിച്ചു കൊടുക്കുന്നവർക്ക് 3000 രൂപ സമ്മാനത്തുകയും, മറ്റുള്ള 11 പ്രധാന പ്രമുഖ നേതാക്കളെ പിടിച്ചു കൊടുക്കുന്നവർക്ക് 300 മുതൽ 1000 രൂപ വരെ സമ്മാനത്തുകയും നൽകുന്നതാണെന്ന് ബ്രിട്ടീഷുകാർ പ്രഖ്യാപിച്ചു

  • വയനാട്ടിലെ മാവിലത്തോട് എന്ന സ്ഥലത്ത് വെച്ച് പഴശ്ശിരാജയും ബ്രിട്ടീഷുകാരും തമ്മിൽ ഏറ്റുമുട്ടുകയും പഴശ്ശിരാജാ വീരമൃത്യു വരിക്കുകയും ചെയ്തു.

  • വെടിയേറ്റു വീഴുമ്പോൾ പഴശ്ശിരാജ പറഞ്ഞ അവസാനത്തെ വാക്കുകൾ : ചതിയാ അടുത്ത് വരരുത്, എന്നെ തൊട്ട് അശുദ്ധമാക്കരുത്

  • പഴശ്ശിരാജ മരണമടഞ്ഞ വർഷം : 1805 നവംബർ 30

  • പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ : കേണൽ ആർതർ വെല്ലസ്ലി


Related Questions:

Who among the following were the leaders of electricity agitation?

1.Ikkanda Warrier

2.Dr.A.R Menon

3.C.R Iyunni.

With reference to caste system in Kerala, consider the following statements: Which of the statement/statements is/are correct?

  1. 'Mannappedi' and 'Pulappedi' were abolished by Sri Kerala Varma of Venad by issuing an order
  2. 'Sankara Smriti' is a text dealing with caste rules and practices.
  3. 'Channar' agitation was a caste movement
    പഴശ്ശിരാജയെക്കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയല്ലാത്തതേത്?
    പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ?
    Ezhava Memorial was submitted on .....