App Logo

No.1 PSC Learning App

1M+ Downloads
എന്തിനെതിരെയായിരുന്നു നിവർത്തന പ്രക്ഷോഭം ആരംഭിച്ചത് ?

Aസാമ്പത്തിക പരിഷ്കരണം

Bസാമൂഹ്യ പരിഷ്കരണം

Cഭരണഘടനാ പരിഷ്കരണം

Dഇവയൊന്നുമല്ല.

Answer:

C. ഭരണഘടനാ പരിഷ്കരണം

Read Explanation:

നിവർത്തന പ്രക്ഷോഭം:

  • തിരുവിതാംകൂർ നിയമസഭയിലും, സർക്കാർ നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം ലഭിക്കുന്നതിനായി ക്രിസ്ത്യൻ മുസ്ലിം ഈഴവ സമുദായക്കാർ നടത്തിയ സമരം 
  • 1932ലാണ് നിവർത്തന പ്രക്ഷോഭം നടന്നത്   
  • കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം
  • ട്രാവൻകൂർ പബ്ലിക് സർവീസ് കമ്മീഷൻ രൂപം കൊണ്ടത് നിവർത്തന പ്രക്ഷോഭത്തിന്റെ  ഫലമായാണ്. 

  • നിവർത്തന പ്രക്ഷോഭത്തിന്റെ പ്രമുഖ നേതാക്കൾ: 
    • സി കേശവൻ
    • ടി എം വർഗീസ്
    • എൻ വി ജോസഫ്
    • പി കെ കുഞ്ഞ്
    • മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് 

  • “നിവർത്തനം” എന്ന വാക്കിന്റെ ഉപജ്ഞാതാവ് : ഐ സി ചാക്കോ.
  • നിവർത്തന പ്രക്ഷോഭത്തിന്റെ പിന്നിൽ പ്രവർത്തിച്ച സംഘടന : സംയുക്ത രാഷ്ട്രീയ സമിതി. 
  • സംയുക്ത രാഷ്ട്രീയ സമിതി നിലവിൽ വന്നത് : 1932 ഡിസംബർ 17
  • തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിന് സംയുക്ത രാഷ്ട്രീയ സമിതി മെമ്മോറിയൽ സമർപ്പിച്ചത് : 1933
  • നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെടുന്ന പത്രം : കേരളകേസരി. 

Related Questions:

പാലായി വിളവെടുപ്പ് സമരം നടന്ന വർഷം?
മാവിലത്തോട് എന്ന പ്രദേശം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മഹാജന സഭയിലെ വിപ്ലവകാരികൾ ഫ്രഞ്ച്‌ പതാക അഴിച്ചുമാറ്റി ഇന്ത്യൻ പതാക ഉയർത്തിയ വർഷം ?
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം :

ചുവടെ കൊടുത്തതിൽ നിന്നും മലബാർ കലാപവുമായി ബന്ധമില്ലാത്ത ശരിയായ ജോഡി തെരഞ്ഞെടുക്കുക:

(i) ജാലിയൻവാലാബാഗ് കൂട്ടക്കൊല

(ii) വാഗൺ ട്രാജഡി

(iii) 1919 ഏപ്രിൽ 13 ന് നടന്ന സംഭവം

(iv) വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സീതിക്കോയ തങ്ങൾ എന്നിവർ നേതാക്കന്മാർ ആയിരുന്നു