എറിക്സണൂമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
Aവൈജ്ഞാനിക വികാസം സങ്കല്പം
Bസാമൂഹിക വികാസ സങ്കല്പം
Cഭാഷാവികാസ സങ്കല്പം
Dനൈതിക വികാസ സങ്കല്പം
Answer:
B. സാമൂഹിക വികാസ സങ്കല്പം
Read Explanation:
എറിക് എച്ച്. എറിക്സൺ (Eric H.Erickson)
- സാമൂഹ്യ വികാസവുമായി ബന്ധപ്പെട്ട് വളരെ ശക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ട്വച്ച മനശാസ്ത്രജ്ഞനാണ് - എറിക് എച്ച്. എറിക്സൺ
- ഫ്രോയിഡിന്റെ മകളും സൈക്കോ അനാലിസിസിന്റെ ചരിത്രത്തിൽ തന്റേതായ സംഭാവനകൾ നൽകിയ വ്യക്തിയുമായ അന്നാ ഫ്രോയിഡിന്റെ കീഴിൽ പരിശീലനം ലഭിച്ച മനശാസ്ത്രജ്ഞൻ.
- മനോ സാമൂഹ്യ വികാസം 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
- വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust)
- സ്വേച്ഛാപ്രവർത്തനം Vs സംശയം (Autonomy Vs Doubt or Shame )
- സന്നദ്ധത Vs കുറ്റബോധം (Initiative Vs Guilt)
- കർമോത്സുകത Vs അപകർഷതാബോധം (Industry Vs Inferiority)
- സ്വത്വബോധം Vs വ്യക്തിത്വശങ്ക (Identity Vs Identity confusion)
- അടുപ്പം Vs ഏകാകിത (Intimacy Vs Isolation)
- ക്രിയാത്മകത Vs മന്ദത (Generativity/Creativity Vs Stagnation)
- സമ്പൂർണതാബോധം Vs നിരാശ (Integrity Vs Despair)