App Logo

No.1 PSC Learning App

1M+ Downloads
എറിക് എച്ച്. എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം ഒരു വയസ്സുവരെ നേരിടുന്ന സംഘർഷം ഏതാണ് ?

Aസ്വത്വബോധം Vs വ്യക്തിത്വശങ്ക

Bവിശ്വാസം Vs അവിശ്വാസം

Cസന്നദ്ധത Vs കുറ്റബോധം

Dസ്വേച്ഛാപ്രവർത്തനം Vs സംശയം

Answer:

B. വിശ്വാസം Vs അവിശ്വാസം

Read Explanation:

എറിക് എച്ച് എറിക്സൺ (Eric H Erikson) - മനോസാമൂഹ്യ വികാസഘട്ടങ്ങൾ (Psychosocial Developmental Stages)

  • സാമൂഹ്യ വികാസവുമായി ബന്ധപ്പെട്ട വളരെ ശക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ച വ്യക്തിയാണ് എറിക് എച്ച് എറിക്സൺ.
  • മനോ സാമൂഹ്യ വികാസം 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
    1. വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust)
    2. സ്വേച്ഛാപ്രവർത്തനം Vs സംശയം (Autonomy Vs Doubt or Shame )
    3. സന്നദ്ധത Vs കുറ്റബോധം (Initiative Vs Guilt)
    4. കർമോത്സുകത Vs അപകർഷതാബോധം (Industry Vs Inferiority)
    5. സ്വത്വബോധം Vs വ്യക്തിത്വശങ്ക (Identity Vs Identity confusion)
    6. അടുപ്പം Vs ഏകാകിത (Intimacy Vs Isolation)
    7. ക്രിയാത്മകത Vs മന്ദത (Generativity/Creativity Vs Stagnation)
    8. സമ്പൂർണതാബോധം Vs നിരാശ (Integrity Vs Despair)

വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust)

  • (0-1) വയസ്സ്
  • സ്നേഹം, പരിചരണം, സുരക്ഷിതത്വം എന്നിവ ലഭിക്കണം. അതിലൂടെ മറ്റുള്ളവരിൽ വിശ്വാസം വളരണം.
  • Ego strength = Hope

Related Questions:

At night Gopi was woken up by some strange sound from outside the house. Though he couldn't make out what exactly the sound was, he assumed it must be wind blowing on trees, and went to sleep peacefully. The cognitive process occurred in his assumption is:
സത്യസന്ധത, ദയ, ധാർമ്മിക മൂല്യങ്ങൾ എന്നിവ കുട്ടികളിൽ വളർത്തുമ്പോൾ അവരിൽ ഏത് വികാസമുണ്ടാകുന്നു ?
അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ സങ്കീർണമായ വൈജ്ഞാനിക ശേഷികൾ ആവശ്യമായി വരുന്ന ഒരു പ്രവർത്തനം വിജയകരമായി നിർവഹിക്കുന്നതിനോ വ്യക്തിയെ സഹായിക്കുന്ന മാനസിക ശേഷികളുടെയും കഴിവുകളുടെയും വികസനമാണ് :
കുട്ടികളിൽ ................. കരച്ചിലായി പ്രകടിപ്പിക്കപ്പെടുന്നു.
സാമൂഹിക ഉത്കണ്ഠരോഗം അറിയപ്പെടുന്ന മറ്റൊരു പേര് ?