App Logo

No.1 PSC Learning App

1M+ Downloads
എല്ലാവർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ?

Aജനുവരി 7

Bമാർച്ച് 1

Cമെയ്‌ 17

Dജൂൺ 11

Answer:

C. മെയ്‌ 17

Read Explanation:

കുടുംബശ്രീ

  • സംസ്ഥാനസർക്കാരും നബാര്‍ഡും തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേന ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയാണ്‌ കുടുംബശ്രീ.
  • 1998 മെയ് 17 നു പ്രധാനമ്രന്തി അടല്‍ ബിഹാരി വാജ്പേയിയാണ്‌ മലപ്പുറത്തു കുടുംബ്രശീയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌.
  • ഇതിൻറെ ഓർമ്മയ്ക്കായി എല്ലാവർഷവും മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു
  • നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്‌ - 1999 ഏപ്രില്‍ 1
  • കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌  State Poverty Eradication Mission (SPEM) എന്ന പേരിലാണ്.

  • തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിയാണ് കുടുംബശ്രീയുടെ ഗവേണിംഗ്‌ ബോഡിയുടെ അധ്യക്ഷന്‍.
  • 'സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്‌, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്‌' എന്നതാണ് കുടുംബശ്രീയുടെ ആപ്തവാക്യം.

Related Questions:

കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനുമായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കു മരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് കേരളത്തിൽ നടപ്പിലാക്കിയ ലഹരി വർജ്ജനമിഷൻ ഏത് ?
താഴെ പറയുന്നതിൽ കേരള പോലീസുമായി ബന്ധമില്ലാത്ത സാമൂഹിക ക്ഷേമ പദ്ധതി ഏതാണ് ?
കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴിൽ നടത്തുന്ന പരിശോധനാ ഡ്രൈവുകൾ/ ഓപ്പറേഷനുകൾ എന്നിവയ്‌ക്കെല്ലാം കൂടി നൽകിയ ഒറ്റ പേര് എന്ത് ?
ഓരോ വീട്ടിലും ഒരാളെയെങ്കിലും റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ നേടുന്നതിന് പ്രാപ്തരാക്കുന്നതിനായി കേരള റവന്യു വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?