App Logo

No.1 PSC Learning App

1M+ Downloads
എൻഡോപ്ലാസ്‌മിക് റെറ്റിക്കുലത്തോടു ചേർന്നോ കോശദ്രവ്യത്തിൽ സ്വതന്ത്രമായോ കാണപ്പെടുന്ന കോശാംഗം ?

Aമൈറ്റോ കോൺട്രിയോൺ

Bഎൻഡോപ്ലാസ്‌മിക് റെറ്റിക്കുലം

Cഫേനം

Dറൈബോസോം

Answer:

D. റൈബോസോം

Read Explanation:

മൈറ്റോ കോൺട്രിയോൺ 

  • കോശത്തിലെ ഊർജനിലയം. ഊർജനിർമാണത്തിനും സംഭരണത്തിനും സഹായിക്കുന്നു.
  • ഊർജാവശ്യം കൂടുതലുള്ള കരൾ, തലച്ചോറ്, പേശികൾ എന്നിവയിലെ കോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.

എൻഡോപ്ലാസ്‌മിക് റെറ്റിക്കുലം

  • കോശത്തിനുള്ളിലെ സഞ്ചാരപാത. കോശത്തിനു ള്ളിൽ പദാർഥസംവഹനം നടക്കുന്നത് ഇതിലൂടെയാണ്.
  • കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നും അറിയപ്പെടുന്നു

റൈബോസോം 

  • കോശത്തിലെ മാംസ്യനിർമാണ കേന്ദ്രം.
  • എൻഡോപ്ലാസ്‌മിക് റെറ്റിക്കുലത്തോടു ചേർന്നോ കോശദ്രവ്യത്തിൽ സ്വതന്ത്രമായോ കാണപ്പെടുന്നു

ഫേനം

  • ടോണോപ്ലാസ്റ്റ് (Tonoplast) എന്ന സവിശേഷ സ്‌തരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
  • ജലം, ലവണങ്ങൾ, വിസർജ്യവസ്‌തുക്കൾ എന്നിവ സംഭരിക്കുന്നു

ഗോൾജി കോംപ്ലക്സ് 

  • രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്‌മരസം തുടങ്ങിയ കോശസ്രവങ്ങളെ ചെറുസ്‌തരസഞ്ചികളിലാക്കുന്നു (Vesicles).
  • ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.

Related Questions:

സ്തരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമം ഉള്ള ഉള്ള ജീവികളാണ്‌ :
ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം ?
പരുക്കൻ അന്തർദ്രവ്യജാലികയുടെ ധർമ്മം?

റൈബോസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നും അറിയപ്പെടുന്നു
  2. കോശത്തിലെ മാംസ്യനിർമാണ കേന്ദ്രം.
  3. ജലം, ലവണങ്ങൾ, വിസർജ്യവസ്‌തുക്കൾ എന്നിവ സംഭരിക്കുന്നു
    ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണ് എന്ന് കണ്ടെത്തിയത് ആരാണ് ?