App Logo

No.1 PSC Learning App

1M+ Downloads
ഏകകോശജീവികളിൽ പദാർഥ സംവഹനം നടക്കുന്നത് ?

Aരക്തം വഴി

Bശരീര അറകളിലെ ദ്രാവകം വഴി

Cപ്രത്യേക കുഴലുകൾ വഴി

Dകോശ ദ്രവ്യം വഴി

Answer:

D. കോശ ദ്രവ്യം വഴി

Read Explanation:

Note: • ഷഡ്പദങ്ങളിൽ ശരീര അറകളിൽ നിറഞ്ഞിരിക്കുന്ന ദ്രാവകത്തിലൂടെയാണ് പദാർഥ സംവഹനം നടക്കുന്നത്. ഹീമോഗ്ലോബിൻ ഇല്ലാത്തതിനാൽ ഈ ദ്രാവകത്തിന് ചുവപ്പു നിറമില്ല. ഒഴുകാൻ പ്രത്യേക കുഴലുകളുമില്ല. • ഏകകോശജീവികളിൽ പദാർഥ സംവഹനത്തിന് പ്രത്യേക സംവിധാനം ആവശ്യമില്ല. കോശദ്രവ്യമാണ് ഇവിടത്തെ സംവഹന മാധ്യമം.


Related Questions:

ഉച്ഛ്വസിക്കുമ്പോൾ വാരിയെല്ലിന്റെ കൂടിന് എന്തു മാറ്റമാണുണ്ടാവുന്നത്?
തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് കടത്തിവിടുമ്പോൾ, എന്ത് സംഭവിക്കുന്നു ?
സ്റ്റെതസ്കോപ്പ് ആദ്യമായി നിർമിച്ചത് ആരാണ് ?
ഹൃദയത്തിൽ നിന്ന് രക്തം കൊണ്ടു പോവുന്ന കുഴലുകളാണ് ----- ?

ചുവടെ നൽകിയിരിക്കുന്നവയിൽ രക്തത്തിന്റെ ധർമങ്ങൾ ഏതെല്ലാമാണ് ?

  1. ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജനെ കോശങ്ങളിലെത്തിക്കുക.
  2. കോശങ്ങളിൽ നിന്ന് കാർബൺ ഡയോക്സൈഡിനെ തിരിച്ച് ശ്വാസ കോശങ്ങളിലെത്തിക്കുക.
  3. ശ്വാസകോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ്, കോശങ്ങളിലെത്തിക്കുക.
  4. കോശങ്ങളിൽ നിന്ന് ഓക്സിജൻ തിരിച്ച് ശ്വാസ കോശങ്ങളിലെത്തിക്കുക.