Challenger App

No.1 PSC Learning App

1M+ Downloads
ഏതുകാര്യവും ആരെയും ബുദ്ധിപരമായി, സത്യസന്ധമായ വിധം അഭ്യസിപ്പിക്കാം എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ?

Aമഹാത്മാഗാന്ധി

Bജീൻപിയാഷെ

Cസ്കിന്നർ

Dബ്രൂണർ

Answer:

D. ബ്രൂണർ

Read Explanation:

  • വൈജ്ഞാനിക വികാസം എന്ന ആശയം മുന്നോട്ട് വെച്ചത്, Jerome Seymour Brunur ആണ്.
  • ബ്രൂണറുടെ അഭിപ്രായത്തിൽ ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ്.
  • ബ്രൂണർ വികസന ഘട്ടങ്ങളെ വിവരിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആശയങ്ങൾ രൂപവത്കരിക്കാനും, എങ്ങനെ വൈജ്ഞാനിക ഘടന കെട്ടിപ്പടുക്കാനും, വ്യക്തി ഉപയോഗിക്കുന്ന അനുഭവങ്ങളുടെ സ്വഭാവത്തെ ആധാരമാക്കിയുമാണ്.

ബ്രൂണറുടെ അഭിപ്രായത്തിൽ അധ്യാപകർ ചെയ്യേണ്ടത്

  • കണ്ടെത്തലിലേക്ക് നയിക്കുന്ന ജിജ്ഞാസ ജനിപ്പിക്കണം
  • പാഠ്യവസ്തുവിനെ പഠിതാവിൻ്റെ വികസന നിലവാരത്തിനൊത്തു ക്രമീകരിക്കണം.
  • പഠനാനുഭവങ്ങളുടെ ഗുണാത്മക സ്വഭാവത്തിൻ്റെ നിലവാരം ക്രമമായി വർദ്ധിപ്പിക്കണം.
  • പദാർത്ഥ സംയുക്ത ചോദകങ്ങൾ ക്രമേണ ഒഴിവാക്കി ഭാഷയുടെ പ്രയോഗം വർദ്ധിപ്പിക്കണം.

 


Related Questions:

വാക്യഘടന വിശകലനം ചെയ്യുന്നതിന തൽക്ഷണ ഘടകവിശ്ലേഷണ രീതി ആവിഷ്കരിച്ചത് ആര് ?
അനുഗ്രഹീത കുട്ടികൾക്കുള്ള അധിക പഠന സാഹചര്യങ്ങൾ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ് ?
പ്രമേയം, അധ്യക്ഷൻ, പ്രഭാഷകർ, ശ്രോതാക്കൾ ഇവ ഉൾക്കൊള്ളുന്ന പഠന സംഘം ആണ്?
താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടുന്നതേത് ?
നേട്ടങ്ങളെ കൈവരിക്കാനുള്ള മനുഷ്യൻ്റെ പ്രേരണയെ എന്ത് വിളിക്കുന്നു ?