Challenger App

No.1 PSC Learning App

1M+ Downloads
നേട്ടങ്ങളെ കൈവരിക്കാനുള്ള മനുഷ്യൻ്റെ പ്രേരണയെ എന്ത് വിളിക്കുന്നു ?

Aക്രിയേറ്റീവ് മോട്ടിവേഷൻ

Bഇൻട്രൊജക്ടഡ് മോട്ടിവേഷൻ

Cഅഫിലിയേഷൻ മോട്ടിവേഷൻ

Dഅച്ചീവ്മെന്റ് മോട്ടിവേഷൻ

Answer:

D. അച്ചീവ്മെന്റ് മോട്ടിവേഷൻ

Read Explanation:

അഭിപ്രേരണ / Motivation 

മനുഷ്യൻ്റെ പ്രവർത്തങ്ങൾക്ക് ശക്തി പകരുന്ന ഊർജ്ജത്തെ അഭിപ്രേരണ എന്ന് പറയുന്നു 

നിർവചനങ്ങൾ 

  • ഗിൽഫോർഡിൻ്റെ അഭിപ്രായത്തിൽ പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ആന്തരിക ഘടകമോ അവസ്ഥയോ ആണ് 
  • മനുഷ്യ സ്വഭാവത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ലക്ഷ്യപ്രാപ്തിക്ക് വേണ്ടി വ്യക്തിയെ സജ്ജമാക്കി നിർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് അഭിപ്രേരണ - Bootzin (ബൂട്സിൻ )

നേടാനുള്ള അഭിപ്രേരണ  (Achievement Motivation)

  • നേടാനുള്ള അഭിപ്രേരണ സിദ്ധാന്തം ഹാർവാർഡ് സർവ്വ കലാശായിലെ MC Cellend  1951 ആവിഷ്കരിച്ചു 
  • നേടാനുള്ള അഭിപ്രേരണ ഉയർന്ന തോതിൽ പുലർത്തുന്ന പഠിതാക്കൾ കഠിനമായി പ്രവർത്തിച്ചു പ്രവർത്തനങ്ങൾ നല്ല നിലയിൽ ചെയ്യും.
  • നേടാനുള്ള അഭിപ്രേനായുള്ള പഠിതാവിന് ഉന്നമാക്കുന്ന വിജയനിലവാരം നേടുന്നു 
  • MC Cellend ൻ്റെ അഭിപ്രായത്തിൽ മനുഷ്യൻ വ്യവഹാരങ്ങളിൽ ഏർപ്പെടുന്നത് പിരിമുറുക്കം കുറച്ചു മാനസികവും കായികവുമായ സന്തുലിതാവസ്ഥയിൽ എത്തിച്ചേരാൻ വേണ്ടിയല്ല 
  • മറിച്ചു കൂടുതൽ നന്നാവാനും തനതായ നേട്ടങ്ങൾ കൈവരിക്കാനും ഗുണമേൻമയുടെ നിലവാരവുമായി സ്വയം താരതമ്യ പ്പെടുത്താനും ദീർഘ കാല അടിസ്ഥാനത്തിലുള്ള നേട്ടം എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാനുള്ള ആഗ്രഹമാണ് 
  • നേടാനുള്ള അഭിപ്രേരണ വളർത്താൻ അധ്യാപകൻ കുട്ടികളെ അനുസൃതം പ്രോത്സാഹിപ്പിക്കുകയും വിജയികളെ ഉടനടി പ്രബലനം ചെയ്യുകയും ചെയ്യുന്നു 

നേടാനുള്ള അഭിപ്രേരണ എങ്ങനെ വികസിപ്പിക്കാം 

  • വീട്ടിൽ ആദ്യകാലത്തു ലഭിക്കുന്ന പരിശീലനം 
  • തങ്ങളെപ്പറ്റി അധ്യാപകർ പുലർത്തുന്ന പ്രതീക്ഷ 
  • ലഭിക്കാവുന്ന മാർഗ്ഗ നിർദ്ദേശം 
  • സമൂഹത്തിൻ്റെ സാമൂഹിക ദർശ്ശനം 
  • മഹാന്മ്മാരെയും അവരുടെ നേട്ടങ്ങളെയും കുറിച്ചുള്ള കഥകൾ 
  • നല്ല ക്ലാസ് അന്തരീക്ഷം 
  • അധ്യാപകരുടെ മനോഭാവം 
  • ഉത്തരവാദിത്വങ്ങൾ സ്വതന്ത്രമായി ഏറ്റെടുക്കാൻ ലഭിക്കുന്ന സന്ദർഭം 
  • സമർപ്പണം 
  • സാമൂഹിക അന്തരീക്ഷം 
  • നേടാനുള്ള അഭിപ്രേരണ വളർത്താൻ അധ്യാപകർ കുട്ടികളെ അനുസൃതം പ്രോത്സാഹിപ്പിക്കുകയും വിജയികളെ ഉടനടി പ്രബലനം ചെയ്യുകകും ചെയ്യുന്നു 

 


Related Questions:

Who introduced the concept of fluid and crystal intelligence
പരിസ്ഥിതിയും വ്യക്തിയും തമ്മിലുള്ള പരസ്പരബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് മനഃശാസ്ത്രം എന്ന് നിർവചിച്ചതാര് ?
who mentioned Memory as the power of a person to store experiences and to bring them into the field of consciousness sometimes after the experiences have occurred.

A teacher can identify creative children in her class by

  1. their ability to think convergently
  2. their popularity among peers
  3. their innovative style of thinking
  4. their selection of simple and recall based tasks
    സർഗ്ഗ പ്രക്രിയയിലെ ഘട്ടങ്ങളിൽ പെടാത്തത് ഏത് ?