App Logo

No.1 PSC Learning App

1M+ Downloads
ഏതുതരം പഠനപ്രവർത്തനം നൽകിയാണ് മിടുക്കനായ ഒരു അധ്യാപകൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യേണ്ടത് ?

Aപഠിതാക്കളുടെ ബൗദ്ധിക നിലവാരം അനുസരിച്ച്

Bമിടുക്കരായ പഠിതാക്കളെ മാത്രം ഉദ്ദേശിച്ച്

Cപഠിതാക്കളുടെ അവരുടെ ഇഷ്ടാനുസരണം പഠിക്കാൻ അനുവദിച്

Dപഠിതാക്കളുടെ പ്രത്യേക കഴിവ് പരിഗണിച്ചു

Answer:

D. പഠിതാക്കളുടെ പ്രത്യേക കഴിവ് പരിഗണിച്ചു

Read Explanation:

  • ഒരു അദ്ധ്യാപകനെന്നാൽ പ്രധാനമായും, കുട്ടികളെ പ്രചോദിപ്പിക്കുകയും മനുഷ്യനാവാൻ അവരെ പ്രാപ്തമാക്കുകയും ചെയ്യണം, അതാണ് പ്രധാന ഉത്തരവാദിത്വം.
  • നല്ല വ്യക്തിത്വം, സംസ്‌കാരം, പെരുമാറ്റം, വൈകാരികസ്ഥിരത, സാമൂഹിക പ്രതിബദ്ധത, മൂല്യബോധം, ഉണര്‍വ് എന്നിവയെല്ലാം അധ്യാപകനെ മികവുള്ളവനാക്കുന്നു.
  • കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ളയാളാവണം അധ്യാപകൻ.
  • Education, Inspiration and Guidance എന്നിവയാണ് ഒരധ്യാപകന്റെ പ്രധാന മുഖമുദ്രകൾ.
  • പുതിയ ആശയങ്ങൾ ഉൾക്കൊള്ളാനും അവ തന്റെ കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിക്കാൻ അധ്യാപകന് കഴിയണം.
  • അധ്യാപനത്തിന്റെ നൂതന ആശയങ്ങൾ സ്വാംശീകരിച്ച് പുതിയ സാങ്കേതികതയുടെ സഹായത്തോടെ പഠിപ്പിക്കാൻ അധ്യാപകന് കഴിയണം.
  • വ്യക്തമായ ഉദ്ദേശ്യത്തോടുകൂടിയ സെൻസ് അധ്യാപകന് ഉണ്ടാകണം.
  • ശരിയെ ശരിയെന്നും തെറ്റിനെ തെറ്റെന്നും വ്യവച്ഛേദിക്കാൻ അധ്യാപകന് കഴിയണം.
  • ആരെയാണ് താൻ പഠിപ്പിക്കേണ്ടത്, തന്റെ കുട്ടികൾ ഏതു തരത്തിലുള്ളവരാണ് തുടങ്ങിയ കാര്യങ്ങൾ അധ്യാപകർ തിരിച്ചറിയേണ്ടതുണ്ട്.
 
 

Related Questions:

Which principle explains why we perceive a group of people walking in the same direction as a single unit?
ഒരു നല്ല അദ്ധ്യാപകൻ എപ്പോഴും എങ്ങനെ ആയിരിക്കണം ?
Which is Kerala's 24x7 official educational Channel?
The small scale preliminary study conducted in order to understand the feasibility of actual study is known as
ഏതാണ് ഏറ്റവും നല്ല വസ്തുനിഷ്ഠ മാതൃകാ ചോദ്യം ?