App Logo

No.1 PSC Learning App

1M+ Downloads
പ്രൈമറി തലത്തിലെ പഠനപ്രവർത്തനങ്ങൾ കളിരീതിയുമായി ബന്ധപ്പെടുത്തണം എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?

Aപഠന സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ

Bകായിക വിദ്യാഭ്യാസ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ

Cവളർച്ചയും വികാസവും സംബന്ധിച്ച മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ

Dബോധത്തിന്റെ സാമൂഹിക ശാസ്ത്രപരമായ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ

Answer:

C. വളർച്ചയും വികാസവും സംബന്ധിച്ച മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ

Read Explanation:

വളർച്ച

 

            ശിശുവിന്റെ ഘടനാപരവും, ശാരീരികവുമായ മാറ്റത്തെയാണ് വളർച്ച (Growth) എന്ന്  പറയുന്നത്.

 

വളർച്ചയുടെ സവിശേഷതകൾ:

  1. വളർച്ച സഞ്ചിത സ്വഭാവം കാണിക്കുന്നു.
  2. വളർച്ച പ്രകടവും അളക്കാവുന്നതുമാണ്.
  3. വളർച്ച ഒരു അനുസ്യൂത പ്രക്രിയയല്ല; പരി പക്വതത്തോടെ അത് അവസാനിക്കുന്നു.
  4. വളർച്ചയെ പാരമ്പര്യവും, പരിസ്ഥിതിയും സ്വാധീനിക്കുന്നു.
  5. വളർച്ചയിൽ പ്രകടമായ വ്യക്തി വ്യത്യാസം കാണിക്കുന്നു.
  6. വളർച്ച ഒരു സങ്കീർണ്ണ പ്രക്രിയയാണ്.
  7. വളർച്ചയുടെ തോത് എപ്പോഴും ഒരുപോലെയല്ല.
  8. ജീവിത കാലത്തിന്റെ ആദ്യ വർഷങ്ങളിൽ, വളർച്ചയുടെ വേഗം കൂടുതലായിരിക്കും. 

 

വികാസം

  • ഗുണത്തിലുള്ള വർദ്ധനവിനെയാണ് വികാസം (Development) എന്ന് പറയുന്നത്.
  • വികാസം എന്നത് വളർച്ചയോടൊപ്പം, പരിസ്ഥിതിയുടെ സ്വാധീനം വഴി, വ്യവഹാരത്തിൽ വന്നു ചേരുന്ന മാറ്റങ്ങളെ കുറിക്കുന്നു.


Related Questions:

ക്ലാസ്സിൽ വ്യക്തിവ്യത്യാസങ്ങൾ അംഗീകരിക്കാനും പരിഗണിക്കാനും കാരണം ?
According to Bruner, scaffolding refers to:
കേവലമായ ആവർത്തനം ഒഴിവാക്കുകയും, വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്ന് നേരത്തേ നേടിയ ആശയങ്ങളുടെ പുനരാവർത്തനത്തിലൂടെ ധാരണയിൽ എത്താൻ സഹായകവുമായ രീതി ഏതാണ് ?
കുട്ടിയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായ പ്രകടനം വിദ്യാഭ്യാസ ലോകത്തിൽ ആവേശം വിതറി. ആരുടെ അഭിപ്രായമാണ് ഇവിടെ സൂചിപ്പിക്കുന്നത് ?
Bruner believed that the most effective form of learning takes place when: