App Logo

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും ഒരു ചോദകത്തിൻറെ അവതരണം ഒരു വ്യവഹാരത്തെ ശക്തിപ്പെടുത്തുക ആണെങ്കിൽ അതിനെ എന്തുതരം പ്രബലനമായി വിശേഷിപ്പിക്കാം ?

Aധന പ്രബലനം

Bശൂന്യ പ്രബലനം

Cതുടർ പ്രബലനം

Dഅവതരണ പ്രബലനം

Answer:

A. ധന പ്രബലനം

Read Explanation:

സ്കിന്നർ പ്രബലനത്തെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു.

  1. ധന പ്രബലനം (Positive Reinforcement)
  2. ഋണ പ്രബലനം (Negative Reinforcement)

 

 

ധന പ്രബലനം (Positive Reinforcement):

      ഒരു വ്യവഹാരത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി, തൃപ്തികരമായ ഒരു ചോദകം നൽകുന്നു.

ഉദാഹരണം:

  1. ക്ലാസിൽ നൽകുന്ന പ്രശംസകളും, അംഗീകാരവും പഠനത്തിന് നൽകുന്ന ധനപ്രബലനമാണ്.  
  2. മികച്ച ഉല്പാദന ക്ഷമതയുടെ അടിസ്ഥാനത്തിൽ ഫാക്ടറിയിലെ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു.

 

ഋണ പ്രബലനം (Negative Reinforcement):

     അസുഖകരമായ ചോദകം നീക്കം ചെയ്ത്, പ്രതികരണ സാധ്യത വർദ്ധിപ്പിക്കുന്നു.

ഉദാഹരണം:

       യൂണിറ്റ് ടെസ്റ്റിൽ നല്ല സ്കോർ നേടുന്ന കുട്ടികളെ പാഠഭാഗം പകർത്തിക്കൊണ്ട് വരാനുള്ള അസൈൻമെന്റിൽ നിന്ന് ടീച്ചർ ഒഴിവാക്കുന്നു.

 


Related Questions:

റോബർട്ട് എം.ഗാഗ്നെ വികസിപ്പിച്ചെടുത്ത പഠനശ്രേണിയിൽ എത്ര തലങ്ങളുണ്ട് ?
1959 ൽ സ്കിന്നറുടെ വ്യവഹാരവാദത്തെ എതിർത്ത ജ്ഞാതൃവാദി.
Which term refers to a boy’s unconscious sexual desire for his mother and jealousy toward his father?
What term did Freud use for the energy driving human behavior, especially sexual instincts?
According to Ausubel, forgetting occurs because: