Challenger App

No.1 PSC Learning App

1M+ Downloads
ഏത് നാഡിയാണ് ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

Aഒപ്റ്റിക് നാഡി

Bഓഡിറ്ററി നാഡി

Cഓൾഫാക്ടറി നാഡി

Dട്രൈജമിനൽ നാഡി

Answer:

C. ഓൾഫാക്ടറി നാഡി

Read Explanation:

മൂക്ക് (Nose)

  • മൂക്കിനെക്കുറിച്ചു പഠനം - റിനോളജി  
  • ഗന്ധം അറിയാനുള്ള ഇന്ദ്രിയം- മൂക്ക് 
  • ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്നത് -മൂക്കിലെ ഗ്രന്ഥഗ്രാഹികൾ 
  • ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡി -ഓൾഫാക്ടറി നെർവ് 
  • മൂക്കിൽ നിന്നുള്ള രക്തസ്രാവം അറിയപെടുന്നത് -എപ്പിസ്റ്റാക്സിസ് 
  • ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ- അനോസ്മിയ

Related Questions:

സെറിബ്രവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരിച്ചറിയുക :

  1. ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം.
  2. ഐഛികചലനങ്ങളെ നിയന്ത്രിക്കുന്നു
  3. പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീര തുലനനില പാലിക്കുന്നു
  4. തലാമസിനു തൊട്ടുതാഴെ കാണുന്ന ഭാഗം.

    സിനാപ്‌സുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക :

    1. രണ്ടു നാഡീകോശങ്ങൾ തമ്മിൽ ബന്ധപ്പെടുന്ന ഭാഗം
    2. ആവേഗങ്ങളുടെ വേഗത, ദിശ എന്നിവ ക്രമീകരിക്കുകയാണ് ധർമം.
    3. സിനാപ്‌സുകൾ സുഷുമ്‌നാ നാഡിയിൽ മാത്രമായി കാണപ്പെടുന്നു

      ഇൻ്റർ ന്യൂറോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. സംവേദനാഡിയെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം
      2. സംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗത്തിലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെടുത്തുന്നു
      3. സുഷുമ്‌നയിൽ നിന്നുള്ള നിർദേശം ബന്ധപ്പെട്ട പേശിയിലേക്കു കൊണ്ടു പോകുന്നു
        ത്വക്കിലെ ഏത് പദാർത്ഥമാണ് പ്രാഥമികമായി അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് സംരക്ഷണം നൽകുന്നത്?

        താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

        1.രക്തത്തില്‍ നിന്ന് രൂപപ്പെടുകയും രക്തത്തിലേക്ക് തിരികെ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ദ്രവം മസ്തിഷ്കത്തില്‍ കാണപ്പെടുന്നു.

        2.ഈ ദ്രവം മസ്തിെഷ്ക കലകള്‍ക്ക് ഓക്സിജനും പോഷകങ്ങളും നല്‍കുന്നു, മസ്തിഷ്കത്തെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.