App Logo

No.1 PSC Learning App

1M+ Downloads
ഏത് പ്രസ്ഥാനത്തിന്റെ മുഖപത്രമായിരുന്നു 'വിവേകോദയം'?

Aഎൻ.എസ്.എസ്.

Bയോഗക്ഷേമസഭ

Cഎസ്.എൻ.ഡി.പി.

Dസാധുജനപരിപാലനസംഘം

Answer:

C. എസ്.എൻ.ഡി.പി.

Read Explanation:

ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി)

  • സ്ഥാപിച്ചത് - ശ്രീനാരായണഗുരു
  • സ്ഥാപിതമായ വർഷം - 1903 മെയ് 15 (1078 ഇടവം 2)
  • ആസ്ഥാനം - കൊല്ലം
  • മുൻഗാമിയായി അറിയപ്പെടുന്ന സമിതി/സംഘടന - വാവൂട്ട് യോഗം
  • അരുവിപ്പുറം തീർത്ഥാടകർക്ക് ഭക്ഷണവിതരണത്തിനായി ആരംഭിച്ച സമിതി - വാവൂട്ട് യോഗം
  • എസ്.എൻ.ഡി.പിയുടെ രൂപീകരണത്തിന് കാരണമായ യോഗം - അരുവിപ്പുറം ക്ഷേത്ര യോഗം
  • അരുവിപ്പുറം ക്ഷേത്ര യോഗം രൂപീകരിച്ച വർഷം - 1898

  • എസ്.എൻ.ഡി.പിയുടെ ആജീവനാന്തകാല അദ്ധ്യക്ഷൻ - ശ്രീനാരായണഗുരു
  • എസ്.എൻ.ഡി.പിയുടെ ആദ്യ സെക്രട്ടറി - കുമാരനാശാൻ
  • എസ്.എൻ.ഡി.പിയുടെ ആദ്യ ഉപാധ്യക്ഷൻ - ഡോ.പൽപ്പു
  • ശ്രീനാരായണഗുരുവിനെ എസ്.എൻ.ഡി.പി സ്ഥാപിക്കുവാൻ പ്രേരിപ്പിച്ച വ്യക്തി - ഡോ.പൽപ്പു
  • സ്വാമി വിവേകാനന്ദനാണ് ഡോ.പൽപ്പുവിന് പ്രചോദനമേകിയത്.
  • സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള കേരളത്തിലെ ആദ്യത്തെ ജനകീയ സംഘടന - എസ്.എൻ.ഡി.പി 

വിവേകോദയം

  • എസ്.എൻ.ഡി.പിയുടെ മുഖപത്രം - വിവേകോദയം
  • വിവേകോദയം പത്രത്തിന് ആ പേര് നൽകിയത് സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായിട്ടാണ് 
  • വിവോകോദയത്തിന്റെ സ്ഥാപകൻ - കുമാരനാശാൻ
  • വിവേകോദയത്തിന്റെ ആദ്യ പത്രാധിപർ - എം.ഗോവിന്ദൻ
  • ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം - വിവേകോദയം
  • കുമാരനാശാൻ തന്റെ ശ്രീബുദ്ധചരിതം എന്ന പരിഭാഷ പ്രസിദ്ധീകരിച്ച മാസിക - വിവേകോദയം (1904-07)
  • പിൽക്കാലത്ത് വിവേകോദയം വിലയ്ക്കു വാങ്ങി പ്രസിദ്ധീകരിച്ചത് - സി.ആർ.കേശവൻ വൈദ്യർ 
  • എസ്.എൻ.ഡി.പിയുടെ ഇപ്പോഴത്തെ മുഖപത്രം - യോഗനാദം 
  • ശ്രീനാരായണഗുരുവിന്റെ സാമൂഹിക പരിഷ്‌കരണ സന്ദേശം ബഹുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ എസ്.എൻ.ഡി.പി യോഗത്തോടൊപ്പം സേവനമനുഷ്ഠിച്ച പത്രങ്ങൾ - സുജനനന്ദിനി, കേരള കൗമുദി.

Related Questions:

വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിച്ചിരുന്ന പത്രം ?
കേരളത്തിൽ ആദ്യമായി സിസേറിയൻ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആരാണ് ?
"അയ്യങ്കാളി: അധസ്ഥിതരുടെ പടത്തലവൻ" എന്ന പുസ്തകം രചിച്ചത് ?
In which year Sree Narayana Guru held an All Religions Conference at Advaitasram, Aluva?
Who was the founder of Samathva Samagam?