ഏത് pH മൂല്യമുള്ള മണ്ണാണ് അധിക വിളകൾക്കും യോജിച്ചത്?
A5-6
B6.5-7.2
C8-9
D0-1
Answer:
B. 6.5-7.2
Read Explanation:
ഭൂമിയുടെ ഉപരിതലത്തിൽ എല്ലായിടത്തുമുള്ള മണ്ണിന്റെ ഗുണം ഒരുപോലെയല്ല. മണ്ണിന്റെ ഗുണവും കാർഷിക വിളകളും തമ്മിൽ ബന്ധമുണ്ട്.
ഒരു പ്രദേശത്തെ കാലാവസ്ഥ, ജല ലഭ്യത, മണ്ണിന്റെ ഘടന എന്നിവയൊക്കെ കാർഷിക വിളകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
പൊതുവേ 6.5 മുതൽ 7.2 വരെ pH മൂല്യമുള്ള മണ്ണാണ് അധിക വിളകൾക്കും യോജിച്ചത്.
കാരറ്റ്, കാബേജ് തുടങ്ങിയ വിളകൾക്ക് അനുയോജ്യമായ pH 7 മുതൽ 8 വരെയാണ്. എന്നാൽ pH 5 നോട് അടുത്ത മണ്ണാണ് ഉരുളകിഴങ്ങ് പോലുള്ള വിളകൾക്ക് അഭികാമ്യം
