App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം പഴശ്ശിവിപ്ലവം അവസാനിപ്പിക്കാൻ പഴശ്ശിരാജക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായി നിന്ന രാജാവ് ആരാണ് ?

Aപള്ളിവാണ പെരുമാൾ

Bരാമവർമ്മ കുലശേഖരൻ

Cചിറയ്ക്കൽ രാജാവ്

Dഭാസ്കര രവിവർമ്മൻ ഒന്നാമൻ

Answer:

C. ചിറയ്ക്കൽ രാജാവ്

Read Explanation:

ഒന്നാം പഴശ്ശി വിപ്ലവം:

  • നടന്ന കാലഘട്ടം : 1793 - 1797
  • ഒന്നാം പഴശ്ശി വിപ്ലവത്തിലെ പ്രധാന കേന്ദ്രം : പുരളിമല (കണ്ണൂർ)

 

ഒന്നാം പഴശ്ശി വിപ്ലവത്തിന്റെ കാരണങ്ങൾ:

  • ബ്രിട്ടീഷുകാർ നടപ്പിലാക്കിയ തെറ്റായ നികുതി പരിഷ്കരണങ്ങൾ
  • മൈസൂർ യുദ്ധങ്ങളിൽ പഴശ്ശിരാജ ആണ് ബ്രിട്ടീഷുകാരെ സഹായിച്ചത് എങ്കിലും ഏറ്റവുമൊടുവിൽ കോട്ടയം പ്രദേശം കുറുമ്പ്രനാട് രാജാവിന് ഒരു വർഷത്തേക്ക് പാട്ടത്തിന് ബ്രിട്ടീഷുകാർ എഴുതിക്കൊടുത്തു
  • പഴശ്ശിരാജ ബ്രിട്ടീഷുകാർക്കെതിരെയും തന്റെ അമ്മാവനെതിരെയും ശക്തമായി പോരാടാൻ തീരുമാനിച്ചു
  • അതിന്റെ ഭാഗമാണ് കോട്ടയത്തെ എല്ലാ നികുതികളും, നികുതി സമ്പ്രദായങ്ങളും അദ്ദേഹം നിർത്തി വെപ്പിച്ചു
  • പകരമെന്നോളം ബ്രിട്ടീഷുകാർ കുറുമ്പനാട് രാജാവിന് ഒരു വർഷത്തേക്ക് പാട്ടത്തിന് കൊടുത്ത കോട്ടയം പ്രദേശത്തിന്റെ കാലാവധി 5 വർഷത്തേക്ക് നീട്ടി കൊടുത്തു
  • ഇതിൽ പ്രകോപിതനായ പഴശ്ശിരാജ, രാജ്യത്തെ എല്ലാ നികുതികളും നിർത്തി വെച്ചിരിക്കുന്നു എന്ന് 1795 ഇൽ ഒരു പ്രഖ്യാപനം പുറത്തിറക്കി
  • 1795 ലെഫ്റ്റെനൻറ്റ് ഗോർഡിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളം രാജാവിനെ കൊട്ടാരത്തിൽ വച്ച് പിടികൂടാൻ തീരുമാനിക്കുകയും കൊട്ടാരം ആക്രമിച്ചു കീഴ്പ്പെടുത്തുകയും ചെയ്തു.
  • പഴശ്ശിരാജ വയനാട് കാടുകളിൽ അഭയം പ്രാപിച്ചു
  • പഴശ്ശി രാജാവുമായി ബന്ധം സ്ഥാപിക്കുന്നവർക്ക് പിഴയും ശിക്ഷയും നൽകുമെന്ന് ബ്രിട്ടീഷ് ഭരണകൂടം പ്രഖ്യാപിച്ചു
  • ടിപ്പുവിന്റെ അനുയായികളുമായി പഴശ്ശിരാജ രഹസ്യമായി ബന്ധം സ്ഥാപിച്ചു
  • 1797 ആയപ്പോഴേക്കും ഒരു സമരപരമ്പര തന്നെ വയനാട് മേഖലകളിൽ ഉണ്ടായി. ഇതിന്റെ ഭാഗമായി ബ്രിട്ടീഷുകാർക്ക് വയനാട്ടിൽ നിന്നും പിൻവാങ്ങേണ്ടി വന്നു
  • 1797 ബ്രിട്ടീഷ് സൈന്യം കേണൽ ഡോ യുടെ നേതൃത്വത്തിൽ പെരിയ ചുരം വഴി വയനാട്ടിൽ എത്തുകയും, ലെഫ്റ്റനെന്റ് മീലിയുടെ സംഘവുമായി ചേർന്ന് പഴശ്ശിരാജക്കെതിരെ യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു.
  • എന്നാൽ ഈ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെട്ടു.
  • ബ്രിട്ടീഷ് ബോംബെ ഗവർണറായിരുന്ന ജോനാഥൻ ഡങ്കൻ മലബാറിൽ എത്തുകയും രാജാവുമായി ഒരു ചർച്ചയിൽ ഏർപ്പെടുകയും ചെയ്തു.
  • ഈ ചർച്ചയുടെ ഫലമായി കുറുമ്പനാട് രാജാവിന്റെ കരാർ റദ്ദാക്കി കൊണ്ട് ബ്രിട്ടീഷുകാർ ഉത്തരവ് പുറപ്പെടുവിച്ചു.
  • ചിറക്കൽ രാജാവിന്റെ മധ്യസ്ഥതയിൽ ആയിരുന്നു ഒരു ചർച്ച നടന്നത്.
  • ഒന്നാം പഴശ്ശി വിപ്ലവം അവസാനിപ്പിക്കാൻ പഴശ്ശിരാജയും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായി നിന്നത് ചിറക്കൽ രാജാവാണ് (1797)
  • 1797 ഓടുകൂടി ഒന്നാം പഴശ്ശി വിപ്ലവം അവസാനിച്ചു. 

Related Questions:

പഴശ്ശി സമരങ്ങളുടെ വേദിയായിരുന്ന പുരളിമല സ്ഥിതിചെയ്യുന്ന ജില്ല ഏത്?
പഴശ്ശിരാജാവ്, ടിപ്പുസുൽത്താൻ, നെപ്പോളിയൻ എന്നിവരെ പരാജയപ്പെടുത്തിയ ബ്രിട്ടീഷുകാരൻ :
The Malayalee Memorial was submitted in ?
The Attingal revolt was started at :

മൊറാഴ സമരവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. രണ്ടാം ലോകമഹായുദ്ധ കാലത്തെ സാധനങ്ങളുടെ അമിത വിലയ്ക്കും ബ്രിട്ടീഷ് ഗവൺമെന്റിന്റെ മർദ്ദനമുറകൾക്കുമെതിരെ നടന്ന സമരമാണ് മൊറാഴ സമരം.
  2. 1940ലാണ് മൊറാഴ സമരം ആരംഭിച്ചത്.
  3. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം വഹിച്ച കേരളത്തിലെ ആദ്യ സമരമാണ് മൊറാഴ സമരം.
  4. ഇന്നത്തെ കൊല്ലം ജില്ലയിലാണ് മൊറാഴ സമരം നടന്നത്.