ഒരു കുട്ടി ഡോഗ് എഴുതുന്നതിനു പകരം ഗോഡ് എന്നെഴുതി . കുട്ടി നേരിടുന്ന വൈകല്യം?
Aഡിസ്‌ലെക്സിയ
Bഡിസ്ഗ്രാഫിയ
Cഡിസ്പ്രാക്സിയ
Dഡിസ്കാല്കുലിയ
Answer:
B. ഡിസ്ഗ്രാഫിയ
Read Explanation:
എഴുത്തിലെ വൈകല്യം / ലേഖന വൈകല്യം (ഡിസ്ഗ്രാഫിയ) :-
എഴുത്തു ഭാഷയിലുള്ള വൈകല്യങ്ങൾ കൈയക്ഷരത്തിലും ആശയരൂപീകരണത്തിലുമൊക്കെ നിഴലിക്കാറുണ്ട്. എഴുത്തിലൂടെയുള്ള ആശയപ്രകാശനത്തെ ബാധിക്കുന്ന വൈകല്യങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഡിസ്ഗ്രാഫിയ
ഇത്തരം വൈകല്യമുള്ള കുട്ടികൾ എഴുതുവാൻ വൈഷ്യമം കാണിക്കും.
മോശമായ കൈയക്ഷരം, തുടര്‍ച്ചയായ അക്ഷരത്തെറ്റുകള്‍, സാമ്യമുള്ള ചില അക്ഷരങ്ങള്‍ തമ്മില്‍ മാറിപ്പോവുക, ഉദാ: പ, വ- ഇംഗ്ലീഷ് ചെറിയ അക്ഷരത്തിനു പകരം വലിയ അക്ഷരം എഴുതുക, മറിച്ചും അക്ഷരങ്ങള്‍ എഴുതുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.