App Logo

No.1 PSC Learning App

1M+ Downloads
ഒരു കുട്ടി പൂച്ചയെ ഭയക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ സ്വീകരിക്കാവുന്ന ഉചിതമായ മാർഗം .

Aപൂച്ചയെ പേടിച്ചതിന് കളിയാക്കുക

Bധൈര്യം ഉണ്ടാവേണ്ടതിനെപ്പറ്റി ഉപദേശിക്കുക

Cപൂച്ചയെ താല്ക്കാലികമായി കൺമുന്നിൽനിന്നു മാറ്റുക

Dപൂച്ചയെ ഭയപ്പെടേണ്ടതില്ലെന്നു പ്രായോഗികമായി കാണിച്ചുകൊടുക്കുക

Answer:

D. പൂച്ചയെ ഭയപ്പെടേണ്ടതില്ലെന്നു പ്രായോഗികമായി കാണിച്ചുകൊടുക്കുക

Read Explanation:

വികാരം (Emotions):

  • E movere എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് Emotion എന്ന ഇംഗ്ലീഷ് പദം രൂപം കൊണ്ടത്.
  • 'Emovere' എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം, ഉത്തേജിപ്പിക്കുക / അത്ഭുതപ്പെടുത്തുക ആണ്. 

 

നിർവചനം:

       വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത്, ക്രോ ആൻഡ് ക്രോ. 

 

കുട്ടികൾ പ്രകടിപ്പിക്കുന്ന പ്രധാന വികാരങ്ങൾ:

  1. ഭയം (Fear)
  2. സംഭ്രമം (Embarrassment)
  3. ആകുലത (Worry)
  4. ഉത്കണ്ഠ (Anxiety)
  5. കോപം (Anger)
  6. അസൂയ (Jealousy)
  7. വിഷാദം (Grief)
  8. ജിജ്ഞാസ (Curiosity)
  9. ആനന്തം (Joy/pleasure/Delight)
  10. സ്നേഹം (Love / Affection)

 

ഭയം:

   ഒരു അപകടമോ, ഭീഷണിയോ, തിരിച്ചറിയുന്നതിനുള്ള തീവ്രമായ അസുഖകരമായ വികാരമാണ് ഭയം. 

 

ഭയത്തെ എങ്ങനെ പ്രയോജനപ്പെടുത്താം:

  1. അപകട സാഹര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ
  2. സ്വയം മെച്ചപ്പെടുത്താൻ
  3. വിനയം ഉറപ്പു വരുത്താൻ
  4. കഠിന പ്രയത്നത്തിന് പ്രേരണ നൽകാൻ
  5. നല്ല വ്യവഹാരങ്ങൾക്കു നിർബന്ധിക്കാൻ ഒക്കെ പ്രയോജനപ്പെടുത്താം.

Related Questions:

പഠന പീഠസ്ഥലിയിൽ എത്തുമ്പോൾ പഠന വക്രം ഏത് അക്ഷത്തിന് സമാന്തരമായിരിക്കും ?
One among the following is also known as a non-reinforcement:
ശാസ്ത്രപഠനത്തിൽ പഠനവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നത് ?
താഴെ പറയുന്നവയിൽ ഏതാണ് നൈസർഗിക അഭിപ്രേരണ എന്ന് ആറിയപെടുന്നത് ?
പഠനത്തെ സ്വാധീനിക്കുന്ന ആന്തരികവും ബാഹ്യവുമായ ഘടകങ്ങൾ ഏതെല്ലാം ?