Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുറ്റകൃത്യം തടയാൻ പൊലീസിന് സ്ഥലത്തുള്ള ഏതെങ്കിലും കായശക്തിയുള്ള പ്രായപൂർത്തിയായ വ്യക്തിയുടെ സേവനം നിയമാനുസൃതം ആവശ്യപ്പെടുന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ ?

ASection 61

BSection 58

CSection 38

Dഇതൊന്നുമല്ല

Answer:

C. Section 38

Read Explanation:

Section 38 - കുറ്റകൃത്യം തടയുന്നതിന് പോലീസ് ഇടപെടൽ ( police to interfere for preventing offences )

  • ഒരു പോലീസ് ഉദ്യോഗസ്ഥൻ അയാളുടെ സാന്നിധ്യത്തിലോ സമീപത്തോ നടന്നു കൊണ്ടിരിക്കുന്നതോ നടക്കാൻ പോകുന്നതോ ആയ ഏതെങ്കിലും കുറ്റകൃത്യം അയാളുടെ കഴിവിന്റെ പരമാവധി നിയമപരമായി ഇടപെട്ട് തടയേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ്

  • ഈ ആവശ്യത്തിനായി അയാൾക്ക് സ്ഥലത്തുള്ള ഏതെങ്കിലും കായശക്തിയുള്ള പ്രായപൂർത്തിയായ വ്യക്തിയുടെ സേവനം നിയമാനുസൃതം ആവശ്യപ്പെടാവുന്നതാണ് .ന്യായമായ കാരണമില്ലാതെ നിയമാനുസൃതമായ ഇത്തരം നിർദ്ദേശങ്ങൾ പ്രസ്തുത വ്യക്തിക്ക് അനുസരിക്കാതിരിക്കാൻ പാടില്ലാത്തതും ആകുന്നു

  • അപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാതിരുന്നു എന്ന കാരണം കൊണ്ട് മാത്രം ഒരു വ്യക്തിയെ ഒരു പോലീസ് ഉദ്യോഗസ്ഥനും അറസ്റ്റ് ചെയ്യാൻ പാടുള്ളതല്ല .ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ആ വ്യക്തിക്കെതിരെ യാതൊരു നിയമ നടപടികളും സ്വീകരിക്കാൻ പാടില്ലാത്തതാകുന്നു


Related Questions:

പോലീസ് ട്രാഫിക് ക്രമീകരിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമാണ് എന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
കേരള പോലീസ് ആക്ട് സെക്ഷൻ 21ൽ എന്തിനെ കുറിച്ച് പരാമർശിക്കുന്നു?
കേരള പോലീസ് ആക്ടിൽ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് വിവരിക്കുന്നത് എവിടെയാണ്?

കേരള പോലീസ് ആക്ട് സെക്ഷൻ 69 പ്രകാരം താഴെ പറയുന്നതിൽ തെറ്റായ പ്രസ്തവന ഏത് ?

  1. സെക്ഷൻ 69 ന്റെ (1) -ാം ഉപവകുപ്പിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ മൂലം ഏതൊരു നഷ്ടവും പരിഹരിക്കുന്നതിനായി ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ ,ജില്ലാ പോലീസ് മേധാവി തിട്ടപ്പെടുത്തിയേക്കാവുന്ന തുക ന്യായമായ നഷ്ട പരിഹാരമായി ബന്ധപ്പെട്ട കക്ഷികൾക്ക് സർക്കാറിന് നൽകാവുന്നതാണ്

  2. ഈ വകുപ്പിലെ യാതൊന്നും ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ന്യായമായ കാരണങ്ങൾ ഇല്ലാതെ അയാൾ ചെയ്ത ഏതെങ്കിലും പ്രവർത്തികൾ മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നതല്ല

മുതിർന്ന വ്യക്തി കുട്ടികൾക്കെതിരെ വ്യാജ പരാതി നൽകിയാൽ എന്താണ് ശിക്ഷ?