Challenger App

No.1 PSC Learning App

1M+ Downloads

കേരള പോലീസ് ആക്ട് സെക്ഷൻ 69 പ്രകാരം താഴെ പറയുന്നതിൽ തെറ്റായ പ്രസ്തവന ഏത് ?

  1. സെക്ഷൻ 69 ന്റെ (1) -ാം ഉപവകുപ്പിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ മൂലം ഏതൊരു നഷ്ടവും പരിഹരിക്കുന്നതിനായി ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ ,ജില്ലാ പോലീസ് മേധാവി തിട്ടപ്പെടുത്തിയേക്കാവുന്ന തുക ന്യായമായ നഷ്ട പരിഹാരമായി ബന്ധപ്പെട്ട കക്ഷികൾക്ക് സർക്കാറിന് നൽകാവുന്നതാണ്

  2. ഈ വകുപ്പിലെ യാതൊന്നും ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ന്യായമായ കാരണങ്ങൾ ഇല്ലാതെ അയാൾ ചെയ്ത ഏതെങ്കിലും പ്രവർത്തികൾ മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നതല്ല

A1 മാത്രം

B2 മാത്രം

Cഒന്നും രണ്ടും

Dഇവയൊന്നുമല്ല

Answer:

A. 1 മാത്രം

Read Explanation:

കേരള പോലീസ് ആക്ട് സെക്ഷൻ 69 - അഗ്നിബാധ ,ദുരന്തം അല്ലെങ്കിൽ അപകടം ഉണ്ടാകുന്ന അവസരങ്ങളിലെ നടപടികൾ ( action on occasion of fire disaster or accident )

  • 1.അഗ്നിബാധയോ ,ദുരന്തമോ ,അപകടമോ ഉണ്ടാകുന്ന അവസരങ്ങളിൽ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ ,ഫയർ സർവ്വീസിലെ അംഗത്തിനോ ,മജിസ്ട്രേറ്റിനോ അത്തരത്തിലുള്ള വ്യക്തിയുടെ അസാന്നിധ്യത്തിൽ ഒരു പബ്ലിക് സർവ്വന്റിനോ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാവുന്നതാണ്

  • (a) ജീവനോ സ്വത്തോ സംരക്ഷിക്കുന്നതിനുള്ള രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതുവരെ നീക്കം ചെയ്യുകയോ നീക്കം ചെയ്യാൻ ഉത്തരവിടുകയോ ചെയ്യുക

  • (b) രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പൊതുവായതോ സ്വകാര്യമായതോ ആയ വഴി അടയ്ക്കുക

  • (c) ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ടി പൊതുവായതോ സ്വകാര്യമായതോ ആയ ഏത് വളപ്പിലും കടക്കുകയോ ,തുറക്കുകയോ ,പൊളിക്കുകയോ ഹോസ് ,പൈപ്പോ എന്നീ ഉപകരണങ്ങളോ കടത്തിവിടുകയോ ചെയ്യുക

  • (d) ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് സത്വരം ആവശ്യമെന്ന് തോന്നുന്ന പ്രകാരമുള്ള ഉചിതവും ന്യായവുമായ നടപടികളെടുക്കുക

  • (e) ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സ്വകാര്യമോ അല്ലാതെയോ ആയ ഉപകരണങ്ങളോ മറ്റ് കാര്യങ്ങളോ ആവശ്യപ്പെടാവുന്നതും അത് കൈവശമുള്ളവർ നൽകേണ്ടതുമാണ്

  • (1) -ാം ഉപവകുപ്പിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ മൂലം ഏതൊരു നഷ്ടവും പരിഹരിക്കുന്നതിനായി ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ ,ജില്ലാ മജിസ്ട്രേറ്റ് തിട്ടപ്പെടുത്തിയേക്കാവുന്ന തുക ന്യായമായ നഷ്ട പരിഹാരമായി ബന്ധപ്പെട്ട കക്ഷികൾക്ക് സർക്കാറിന് നൽകാവുന്നതാണ്

  • ഈ വകുപ്പിലെ യാതൊന്നും ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ന്യായമായ കാരണങ്ങൾ ഇല്ലാതെ അയാൾ ചെയ്ത ഏതെങ്കിലും പ്രവർത്തികൾ മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നതല്ല


Related Questions:

പോലീസിന്റെ ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ടിലെ സെക്ഷൻ ഏത് ?
ശബ്ദം മൂലം ഉണ്ടാകുന്ന ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ ഏത് ?

സ്വകാര്യ പ്രതിരോധത്തെക്കുറിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

  1. ശരീരത്തിന് ഹാനികരമായ കാര്യങ്ങളിൽ മാത്രം സ്വകാര്യ പ്രതിരോധം ലഭ്യമാണ്
  2. ശരീരത്തിനും സ്വത്തിനും ഹാനികരമായ കാര്യങ്ങളിൽ സ്വകാര്യ പ്രതിരോധം ലഭ്യമാണ്
  3. പൊതു അധികാരികളുടെ സംരക്ഷണം തേടാൻ സമയമില്ലാത്തപ്പോൾ മാത്രമേ സ്വകാര്യ പ്രതിരോധം ലഭ്യമാകൂ
  4. മാനസികാവസ്ഥയില്ലാത്ത വ്യക്തികൾക്കെതിരെ സ്വകാര്യ പ്രതിരോധം ലഭ്യമാണ്
    കേരള പോലീസ് ആക്ടിൽ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് വിവരിക്കുന്നത് എവിടെയാണ്?
    ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ട് സെക്ഷൻ ഏത് ?