App Logo

No.1 PSC Learning App

1M+ Downloads
ഒരു കോശത്തിലെ ജനിതക വസ്തുക്കളുടെ ഇരട്ടിക്കൽ, കോശത്തിലെ മറ്റു വസ്തുക്കളുടെ നിർമ്മാണം, തുടർന്ന് കോശത്തിന്റെ വിഭജനത്തിലൂടെ രണ്ടു പുത്രിക കോശങ്ങളുടെ രൂപീകരണം എന്നീ പ്രവർത്തനങ്ങൾ ക്രമാനുഗതമായി നടക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത് എന്ത്‌?

Aകോശനിരൂപണം

Bകോശ ചക്രം

Cകോശ നിർമ്മാണം

Dകോശാംഗ നിർമ്മാണം

Answer:

B. കോശ ചക്രം

Read Explanation:

  • ഒരു കോശത്തിലെ ജനിതകവസ്തുക്കളുടെ ഇരട്ടിക്കൽ, കോശത്തിലെ മറ്റു വസ്തുക്കളുടെ നിർമാണം, തുടർന്ന് കോശത്തിന്റെ വിഭജനത്തിലൂടെ രണ്ടു പുത്രികാകോശ രൂപീകരണം എന്നീ പ്രവർത്തനങ്ങൾ ക്രമാനുഗതമായി നടക്കുന്നതിനെ കോശചക്രം എന്നു വിളിക്കുന്നു.

  • കോശങ്ങളിൽ തുടർച്ചയായി നടക്കുന്ന പ്രവർത്തനമാണ് വളർച്ചയെങ്കിലും (കോശദ്രവ്യത്തിൻ്റെ വർധനവിൻ്റെ അടിസ്ഥാനത്തിൽ ഡി.എൻ.എ.യുടെ നിർമാണം കോശചക്രത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ മാത്രമേ നടക്കാറുള്ളു.

  • ഇരട്ടിച്ച ഡി.എൻ.എ അഥവാ ക്രോമാസാമുകൾ പുത്രികാമർമങ്ങൾ പങ്കിടുന്നത് കോശവിഭജനസമയത്തെ സങ്കീർണമായ തുടർ പ്രക്രിയകളിലൂടെയാണ്.

  • വിഭജനത്തിനു തൊട്ടുമുൻപായി നടക്കുന്ന ഈ പ്രവർത്തനങ്ങളെല്ലാം ജനിതക നിയന്ത്രണത്തിലാണ് സംഭവിക്കുന്നത്.


Related Questions:

Which of the following precedes nuclear envelope reformation during the M phase of the cell cycle?
യൂക്കാരിയോട്ടിക് കോശങ്ങൾ ഓരോ 24 മണിക്കൂറിലും എത്ര തവണ വിഭജിക്കുന്നുണ്ട്?
Find out the correct order of stages in Prophase I in meiosis.
ഒരു ഈസ്റ്റ് കോശം ഏകദേശം എത്ര സമയത്തിനുള്ളിൽ കോശശകലത്തിലൂടെ കടന്നു പോകും?
During mitosis ER and nucleolus begin to disappear at