Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?

A30 ദിവസം

B5-10 ദിവസങ്ങൾ

C13-14 ദിവസങ്ങൾ

D20-25 ദിവസങ്ങൾ

Answer:

C. 13-14 ദിവസങ്ങൾ

Read Explanation:

രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണു ഞാറ്റുവേല എന്ന് അറിയപ്പെടുന്നത്. ഞാറ്റുനില, ഞാറ്റില എന്നിങ്ങനെയും പേരുകൾ ഉണ്ട്. 27 ഞാറ്റുവേലകൾ ഉണ്ട്; അവയ്ക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ്‌ നൽകിയിരിക്കുന്നത്. സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽകുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു. സൂര്യൻ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഞാറ്റുവേലപ്പകർച്ച എന്നോ ഞാറ്റുവേലപോക്ക് എന്നോ പറയുന്നു. ഒരു ഞാറ്റുവേല ശരാശരി 13 1/2 ദിവസത്തോളം നിൽകും.


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക.

  1. ഏറ്റവും കൂടുതൽ കശുവണ്ടി കൃഷി ചെയ്യുന്ന ജില്ല കൊല്ലം ആണ്.
  2. ഏറ്റവും കൂടുതൽ കശുവണ്ടി തൊഴിലാളികൾ ഉള്ള ജില്ല കൊല്ലം ആണ്.
  3. ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല കണ്ണൂർ ആണ്.
  4. കശുമാവ് ആദ്യമായി ഇന്ത്യയിൽ എത്തിച്ചത് പോർച്ചുഗീസുകാരാണ്.
    കേരള കൃഷി വകുപ്പിന്റെ സേവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയായ ' AIMS ' ന്റെ പൂർണ്ണരൂപം ?
    താഴെ കൊടുത്തവയിൽ പടവലത്തിന്റെ സങ്കരയിനം ഏത് ?
    കേരളത്തിലെ ആപ്പിൾ കൃഷി ചെയ്യുന്ന ഏക പ്രദേശം ഏതാണ് ?
    അടുത്തിടെ ഗവേഷകർ കണ്ടെത്തിയ "IISR സൂര്യ" എന്നത് ഏത് വിളയുടെ സങ്കരയിനമാണ് ?