App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡിഗ്രി രേഖാംശം തിരിയാൻ എടുക്കുന്ന സമയം എത്ര ?

A5 മിനിട്ട്

B4 മിനിട്ട്

C12 മിനിട്ട്

D60 മിനിട്ട്

Answer:

B. 4 മിനിട്ട്

Read Explanation:

രേഖാംശരേഖകൾ

  • ഭൂമിയുടെ ഉത്തര ദക്ഷിണധ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് വരയ്ക്കുന്ന സാങ്കല്‌പിക രേഖകളാണ് രേഖാംശരേഖകൾ.

  • അന്തർദേശീയ സമയം കണക്കാക്കുന്നത് രേഖാംശ രേഖകളെ ആസ്‌പദമാക്കിയാണ്.

  • ആകെ രേഖാംശരേഖകൾ 360 ഡിഗ്രി ആണ് 

  • പൂജ്യം ഡിഗ്രി മധ്യരേഖാംശത്തു നിന്നും 180° കിഴക്കോട്ടും  180 ഡിഗ്രീ പടിഞ്ഞാറോട്ടും വരയ്ക്കുന്നു.

  • അടുത്തടുത്തുള്ള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള ദൂരം ഏറ്റവും കൂടുതലാകുന്നത് ഭൂമധ്യരേഖയിലാണ്.

  • ധ്രുവപ്രദേശത്ത് രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള അകലം പൂജ്യം ആയിരിക്കും.

  • ഏറ്റവും കൂടുതൽ രേഖാംശരേഖകൾ കടന്ന് പോകുന്ന ഭൂഖണ്ഡമാണ് അൻ്റാർട്ടിക്ക്.

  • പടിഞ്ഞാറൻ രേഖാംശങ്ങളിലേയ്ക്ക് സഞ്ചരിക്കുമ്പോൾ സമയം കുറഞ്ഞുവരുന്നു.

  • ഭൂമിയിൽ കിഴക്കൻ രേഖാംശങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ സമയം കൂടിക്കൂടി വരുകയും ചെയ്യുന്നു.

  • ഒരു ഡിഗ്രി രേഖാംശം തിരിയാൻ എടുക്കുന്ന സമയം: 1440/360 = 4 മിനിട്ട്

  • ഭൂമിയുടെ ഒരു ഭ്രമണം പൂർത്തിയാക്കുന്നതിന് 24 മണിക്കൂർ എടുക്കുന്നു. അതായത് 1440 മിനിട്ട്

  • 360 ഡിഗ്രീ തിരിയാൻ വേണ്ട സമയമാണ് 1440 മിനിട്ട്.

  • അടുത്തടുത്ത രേഖാംശരേഖകൾ തമ്മിലുള്ള സമയവ്യത്യാസം 4 മിനിട്ട് (1 ഡിഗ്രി) ആണ്.

  • അതായത് ഭൂമി 4 മിനിട്ടിനുള്ളിൽ 1 ഡിഗ്രീ കറങ്ങുന്നു

  • 1 മണിക്കൂറിൽ 15 ഡിഗ്രീ കറങ്ങുന്നു (15 x 4 = 60 മിനിറ്റ്)

  • ഓരോ 15 ഡിഗ്രി രേഖാംശവും തമ്മിൽ ഒരു മണിക്കൂർ വ്യത്യാസം ഉണ്ടാകും


Related Questions:

ഓരോ 15 ഡിഗ്രി രേഖാംശവും തമ്മിൽ എത്ര മണിക്കൂർ വ്യത്യാസമാണ് ഉണ്ടാകുന്നത് ?
ഇന്ത്യ സ്ഥിതി ചെയ്യുന്നത് ഏത് അർദ്ധഗോളത്തിലാണ് ?

Consider the following statements regarding plate movements.

1. There is always unified movement of these plates away from the axis of earth.

2. The rotation of earth has impact on the plates movement.

Select the correct statement/s from the following codes

Which of the following landforms are formed due to the process of deposition ?

i.Beach

ii.Delta

iii.Barchans

iv.Moraine 

What are the causes of earthquakes and faulting?

  1. Collapse of roofs of mines
  2. Pressure in reservoirs
  3. Voclanic eruptions