App Logo

No.1 PSC Learning App

1M+ Downloads
ഒരു പാഠഭാഗം തീർന്നതിനുശേഷം കുട്ടികൾ എന്തൊക്കെ ആർജിച്ചു എന്ന് വിലയിരുത്തുന്ന പ്രക്രിയ അറിയപ്പെടുന്നത് ?

Aപഠനത്തിന്റെ വിലയിരുത്തൽ

Bപഠനത്തിനായുള്ള വിലയിരുത്തൽ

Cവിലയിരുത്തൽ തന്നെ പഠനം

Dനിരന്തര വിലയിരുത്തൽ

Answer:

A. പഠനത്തിന്റെ വിലയിരുത്തൽ

Read Explanation:

പഠനത്തെ വിലയിരുത്തല്‍  (Assessment of learning)

ഒരു നിശ്ചിത കാലയളവിനുശേഷം എന്തൊക്കെ എത്രത്തോളം പഠിച്ചു എന്നു വിലയിരുത്തല്‍.  നിശ്ചിത കാലയളവില്‍‍ ഒരു പഠിതാവിലുണ്ടായ മാറ്റം, പഠന നിലവാരം എന്നിവ വിലയിരുത്തുന്നതിനെ പഠനത്തെ വിലയിരുത്തല്‍ എന്നു പറയാം. ടേം വിലയിരുത്തലുകള്‍ ഈ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്.

  • അധ്യാപകരാണ് നടത്തുക.
  • ഗ്രേഡിംഗ് നടത്തും.
  • കുട്ടികളുടെ നേട്ടത്തെ നിലവാരവുമായി താരതമ്യം ചെയ്യും.
  • ഫലം രക്ഷിതാക്കളുമായും കുട്ടികളുമായും പങ്കിടും.
  • ഒരു യൂണിറ്റിന്റെയോ ടേമിന്റെയോ നിശ്ചിത കാലയളവിന്റെേയോ അവസാനം നടത്തുന്നു.

പഠനത്തിനായുള്ള വിലയിരുത്തല്‍  (Assessment for learning )

  • പഠനം നടക്കുമ്പോള്‍ അതിന്റെ ഫലപ്രാപ്തിക്കായി നടത്തുന്ന വിവിധ ഇടപെടലുകളും വിലയിരുത്തലും ഫീഡ്ബാക്ക് നല്‍കലുമാണ് പഠനത്തിനായുള്ള വിലയിരുത്തല്‍ .
  • കുട്ടികളുടെ പ്രകടനം, പഠനത്തെളിവുകള്‍, അധ്യാപികയുടെ നിരീക്ഷണം, കുട്ടിയുമായുളള ചര്‍ച്ച എന്നിങ്ങനെ വിവിധമാര്‍ഗങ്ങളിലൂടെ വിവരം ശേഖരിച്ചാണ് വിലയിരുത്തുക .
  • ലിഖിതമോ വാചികമോ ആയ ഫീഡ് ബാക്ക് കുട്ടികള്‍ക്ക് നല്‍കണം. അത് പോസിറ്റീവാകണം. എങ്ങനെയെല്ലാം ചെയ്താൽ കൂടുതല്‍ മികവിലേക്കുയരാനാകുമെന്നുളള വ്യക്തമായ ധാരണ പകരലാണത്. വിവരണാത്മകമാകണം. കുറ്റങ്ങളും കുറവുകളും പറയലല്ല. 
  • ഗ്രോഡോ സ്കോറോ പഠനത്തിനായുളള വിലയിരുത്തലില്‍ ഇല്ല.
  • പഠനപ്രക്രിയയിലുടനീളം സംഭവിക്കണം.
  • അധ്യാപികയുടെ വിലയിരുത്തലും കുട്ടികളുടെ പരസ്പര വിലയിരുത്തലും പഠനത്തിനായുളള വിലയിരുത്തലില്‍ വരും.

വിലയിരുത്തൽ തന്നെ പഠനം (Assessment as learning)

  • താൻ ചെയ്ത പ്രവർത്തനങ്ങളെ സ്വയം വിമർശനാത്മകമായി പരിശോധിക്കുമ്പോൾ ഒരു കുട്ടി തന്റെ തന്നെ കഴിവുകളും പരിമിതികളും തിരിച്ചറിയുന്ന പ്രക്രിയയാണ് - വിലയിരുത്തൽ തന്നെ പഠനം
  • സ്വയം വിലയിരുത്തലിലൂടെ നടത്തുന്ന തിരുത്തൽ പ്രക്രിയ കൂടുതൽ എളുപ്പത്തിലുള്ള പഠനത്തിലേക്കു നയിക്കുന്നു. 

Related Questions:

കാൾ റോജേഴ്സിന്റെ വ്യക്തിത്വ സിദ്ധാന്തത്തിന്റെ കേന്ദ്രം ......... ആണ്.
DATB ൻറെ പൂർണ്ണരൂപം :

Reward and punishment is considered to be

  1. Intrinsic motivation
  2. Extrinsic motivation
  3. Intelligent motivation
  4. Creative motivation
    ഒരു പ്രത്യേക വിഷയത്തിലെ നിപുണചിന്തനത്തിനും നിപുണ പഠനത്തിനും വേണ്ട ബോധപൂർവ്വവും അല്ലാത്തതുമായ മാനസിക വ്യാപാരത്തെ കുറിച്ചുള്ള പഠന രീതിയാണ് ?
    ഏതുതരം പുനസ്മരണരീതി വളർത്തിയെടുക്കാനാണ് അധ്യാപകനെന്ന നിലയിൽ താങ്കൾ ശ്രമിക്കാതിരിക്കുക ?