ടോപ്പോളജിക്കല്‍ സൈക്കോളജി ആരുമായി ബന്ധപ്പെട്ടതാണ് ?
Aവില്യം വുണ്ട്
Bകർട്ട് ലെവിൻ
Cസിഗ്മണ്ട് ഫ്രോയ്ഡ്
Dക്ലാർക്ക്
Answer:
B. കർട്ട് ലെവിൻ
Read Explanation:
- ക്ഷേത്രസിദ്ധാന്തം ആവിഷ്‌ക്കരിച്ചത് കര്‍ട്ട് ലെവിന്‍
- വ്യക്തി ആന്തരികമായും ബാഹ്യമായും തല്‍സമയത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശക്തികളുടെ അടിസ്ഥാനത്തിലാണ് അയാളുടെ പ്രവര്‍ത്തിയെ വിലയിരുത്തേണ്ടത്.
- അസംഖ്യം ആകര്‍ഷണ വികര്‍ഷണ ശക്തികള്‍ അടങ്ങിയ ഒരു ജൈവ സ്ഥലമാണ് ക്ഷേത്രം
- ക്ഷേത്രത്തിലെ കേന്ദ്രബിന്ദു വ്യക്തിയാണ്.
- ക്ഷേത്ര സിദ്ധാന്തമനുസരിച്ച് ഒരു വ്യക്തിയുടെ ലക്ഷ്യത്തിലേക്ക് അയാളെ നയിക്കുന്നത് സദിശ ശക്തിയാണ്.
- വ്യക്തിയുടെ ആവശ്യങ്ങള്‍ കഴിവുകള്‍ വീക്ഷണം അഥവാ പ്രത്യക്ഷണം,താല്‍പ്പര്യങ്ങള്‍,ലക്ഷ്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും അയാളുടെ വ്യക്തിത്വം
- മനഃശാസ്ത്ര പരിസ്ഥിതി ഭൗതിക പരിസ്ഥിതിയിൽ നിന്നും വ്യത്യസ്തമാക്കുന്ന മാനസിക പരിസ്ഥിതിയാണ് - ജീവിതരംഗം (Life Space)
- വ്യക്തി 'G' എന്ന ലക്ഷ്യം (goal) നേടാൻ അയാളെ സഹായിച്ചു മുന്നോട്ടു നയിക്കുന്ന ശക്തിയാണ് - ഉത്തേജക ശക്തി (Driving force)
- ജീവിത രംഗത്തുള്ള മറ്റു ചില ശക്തികൾ ലക്ഷ്യപ്രാപ്തിക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ച് വ്യക്തിയെ പിന്നാക്കം തള്ളുന്ന പ്രതിബന്ധങ്ങളാണ് - മതിൽ (Barriers)
- തടസ്സങ്ങൾ മാറി ലക്ഷ്യത്തിൽ എത്തണമെങ്കിൽ - വിരുദ്ധ ശക്തികളുടെ സംയുക്തഫലം അനുകൂലമാകണം
- കര്‍ട്ട് ലെവിന്‍ മനഃശാസ്ത്രശാഖ അറിയപ്പെടുന്നത് ടോപ്പോളജിക്കല്‍ സൈക്കോളജി എന്നാണ്.
- ഗണിതത്തിലെ ടോപ്പോളജി എന്ന വിഭാഗത്തിന്റെ പഠനത്തിൽ രൂപമാറ്റവുമായി താരതമ്യപ്പെടുത്തുന്നതിനാൽ ലെവിന്റെ മനശ്ശാസ്ത്ര സിദ്ധാന്തങ്ങൾ അറിയപ്പെടുന്നത് - ടോപ്പോളജിക്കൽ സൈക്കോളജി
- ലെവിൻ മൃഗങ്ങളെ പരീക്ഷണ വിധേയമാക്കിയ മറ്റു സമകാലിക മനശ്ശാസ്ത്രജ്ഞരിൽ നിന്നു വ്യത്യസ്തമായി മനുഷ്യ ശിശുക്കളുടെ വ്യവഹാരത്തെ പരീക്ഷണ വിധേയമാക്കി.
- സമഗ്രമായ ഭൗതിക, സാമൂഹ്യ സാഹചര്യങ്ങളുടെ ധർമ്മമെന്ന രീതിയിലാണ് അദ്ദേഹം വ്യവഹാരത്തെ പഠിച്ചത്.