App Logo

No.1 PSC Learning App

1M+ Downloads
ഒരു ബസ് പെട്ടെന്ന് നീങ്ങാൻ തുടങ്ങുമ്പോൾ, യാത്രക്കാർ പിന്നിലേക്ക് തള്ളപ്പെടുന്നു. ഇത് താഴെ തന്നിരിക്കുന്നവയിൽ ഏതിന്റെ ഉദാഹരണമാണ്?

Aന്യൂട്ടന്റെ ഒന്നാം നിയമം

Bന്യൂട്ടന്റെ രണ്ടാം നിയമം

Cന്യൂട്ടന്റെ മൂന്നാം നിയമം

Dന്യൂട്ടന്റെ നിയമങ്ങളൊന്നുമല്ല

Answer:

A. ന്യൂട്ടന്റെ ഒന്നാം നിയമം

Read Explanation:

ന്യൂട്ടന്റെ ഒന്നാം ചലനനിയമം:

  • അസന്തുലിതമായൊരു ബാഹ്യബലം പ്രയോഗിക്കുന്നതു വരെ ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖ സമചലനത്തിലോ തുടരുന്നതാണ് 

  • ഈ ചലന നിയമത്തെ ' ജഡത്വ നിയമം 'എന്നു പറയുന്നു 

  • ജഡത്വം - ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥക്കോ നേർരേഖാ സമചലനത്തിനോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മ 

  • ഒരു വസ്തുവിന്റെ ജഡത്വം അതിന്റെ മാസിനെ ആശ്രയിച്ചിരിക്കുന്നു 

  • ജഡത്വ നിയമം ആവിഷ്ക്കരിച്ചത് - ഗലീലിയോ 


Related Questions:

ഒരു വസ്തുവിന്റെ നിശ്ചലാവസ്ഥയോ, നേർരേഖാ സമചലനത്തിനോ മാറ്റം വരുത്താനോ, അതിനുള്ള പ്രവണത ഉളവാക്കാനോ വേണ്ടി, ആ വസ്തുവിൽ പ്രയോഗിക്കേണ്ടത് എന്താണോ, അതിനെ --- എന്ന് നിർവച്ചിക്കുന്നു.
നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കാനും, ചലനാവസ്ഥയിലുള്ള ഒരു വസ്തുവിന്റെ ചലനദിശയോ, വേഗത്തിനോ മാറ്റം വരുത്താനും കഴിയുന്ന ബലങ്ങൾ ആണ് ---.
ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതി പ്രവർത്തനം ഉണ്ടായിരിക്കും. ഇത് ന്യൂട്ടന്റെ ഏത് ചലന നിയമമാണ് ?
ഒരു വസ്തുവിൽ ഒന്നിലധികം ബലങ്ങൾ ഒരേ സമയത്ത് പ്രയോഗിക്കുമ്പോൾ, ഈ ബലങ്ങൾ വസ്തുവിൽ ഉളവാക്കുന്ന ആകെ ബലമാണ്
ഗലീലിയോയുടെ ജന്മ സ്ഥലം