App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയിൽ വളർച്ച നിലയ്ക്കുന്ന ഘട്ടമാണ്.....

Aപ്രായപൂർത്തി

Bകൗമാരം

Cപരിപക്വനം

Dഇവയൊന്നുമല്ല

Answer:

C. പരിപക്വനം

Read Explanation:

പരിപക്വനം (Maturation)

  • സമയാനുഗമമായി പാരമ്പര്യ വശാൽ ലഭിച്ച സാധ്യതകളുടെ പ്രകടിപ്പിക്കലാണ് പരിപക്വനം.
  • ഒരു പ്രവൃത്തി ചെയ്യാൻ പാകത്തിൽ ശരീരത്തിൻറെ ജീവശാസ്ത്രഘടന തയാറെടുത്തിട്ടില്ലെങ്കിൽ അത് ചെയ്യാനായി സാധിക്കില്ല.

ഉദാ :- കാലും പാദവും വേണ്ടവിധത്തിൽ ഉറക്കുന്നതിനുമുമ്പ് നടക്കാൻ ആകില്ല.

  • ഒരു സമയത്ത് എത്ര വരെ പോകാം എന്തൊക്കെ ചെയ്യാം എന്നതിൻറെ പരിധി നിർണയിക്കുന്നത് പരിപക്വനമാണ്
  • വളർച്ചയുടെ സവിശേഷതകളിൽ പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് വളർച്ച ഒരു അനുസ്യൂത പ്രക്രിയയല്ല ,  പരിപക്വനം സംഭവിക്കുന്നതോടെ വളർച്ച നിലയ്ക്കുന്നു  എന്നത്. 

 


Related Questions:

ശൈശവഘട്ടത്തിൽ പരിശുദ്ധനായ ഒരു കുട്ടിയെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന ബോധം ഏതാണ് ?
കഴിഞ്ഞ ഒരു മാസമായി അരുൺ എന്ന 7-ാം ക്ലാസ്സ് കാരൻ സൈക്കിൾ ഓടിക്കാൻ പഠിക്കുകയാണ്. ഇപ്പോഴും അവന് സൈക്കിൾ ഓടിക്കാൻ അറിയില്ല. ഇത് ഏത് പഠന വൈകല്യവുമായി ബന്ധപ്പെട്ട പ്രശ്നമാണ് ?
സർഗാത്മക ചിന്തനത്തിന്റെ ഏറ്റവും ഉയർന്ന വ്യവഹാര മേഖല?
പിയാഷെയുടെ വൈജ്ഞാനിക വികസനഘട്ടങ്ങൾ അനുസരിച്ച് രണ്ടു വയസു മുതൽ ഏഴു വയസുവരെയുള്ള കാലഘട്ടമാണ്.
ഏത് മധ്യസ്ഥ പ്രക്രിയയെ vicarious reinforcement എന്ന് വിളിക്കുന്നു?