Challenger App

No.1 PSC Learning App

1M+ Downloads
അങ്കിളിന്റെ കടയിൽ അല്പ സമയം വരെ സഹായം ചെയ്യുന്ന കുട്ടിക്ക് സാധാരണയായി പോക്കറ്റ് മണി ലഭിക്കുന്നു. ഇത് ഏത് തലമാണ് ?

Aസാർവലൗഗിഗ തലം

Bവ്യവസ്ഥാപിത തലം

Cവ്യാവസ്ഥാപിദാനന്ദര തലം

Dവ്യവസ്ഥാപിത പൂർവ്വ തലം

Answer:

D. വ്യവസ്ഥാപിത പൂർവ്വ തലം

Read Explanation:

ലോറൻസ് കോൾ ബർഗ്

      അദ്ദേഹം ഒരു അമേരിക്കൻ മന:ശാസ്ത്രജ്ഞൻ ആയിരുന്നു. 

പ്രധാന കൃതികൾ:

  • The Philosophy of Moral Development (1981)
  • The Psychology of Moral Development (1984)

 

കോൾബർഗിന്റെ സന്മാർഗിക വികാസ ഘട്ടങ്ങൾ (STAGES OF MORAL DEVELOPMENT):

ഘട്ടം: 1

ഘട്ടത്തിന്റെ പേര്:

  • Pre Conventional Morality Stage
  • വ്യവസ്ഥാപിത പൂർവ്വതലം / പൂർവ്വയാഥാസ്ഥിതിക സദാചാര ഘട്ടം

പ്രായ പരിധി:

  • 4 മുതൽ 10 വയസ്സു വരെ

തലം:

1. ശിക്ഷണവും അനുസരണയും (Punishment and Obedience)

സവിശേഷതകൾ:

  • ശിക്ഷയിൽ നിന്ന് രക്ഷ നേടാനുദ്ദേശിച്ച് മാത്രം അനുസരിക്കുന്നു.
  • ശാരീരികമായ അനന്തരഫലങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്നു.
  • ശിക്ഷ ഒഴിവാക്കാൻ അധികാരികളെ അനുസരിക്കുന്നു.

 

2. പ്രായോഗികമായ ആപേക്ഷികത്വം (Instrumental Relativistic Orientation)

സവിശേഷതകൾ:

  • ആവശ്യങ്ങൾ പതിപ്പെടുത്താനുള്ള ആയോജനഘട്ടം
  • ഭാവിയിലെ അനുകൂല്യങ്ങൾക്കായി നന്നായി പെരുമാറുന്നു.
  • ചട്ടങ്ങൾ പാലിക്കുന്നത് തൽസമയ താല്പര്യം മുൻനിർത്തിയാണ്
  • നീതി നിഷ്ഠതാ പാരസ്പര്യം (Reciprocity), തുല്യമായി പങ്കിടൽ എന്നിവയുടെ കേവല രൂപങ്ങൾ പ്രകടമാണ്

 

ഘട്ടം: 2

ഘട്ടത്തിന്റെ പേര്:

  • Conventional Morality Stage
  • വ്യവസ്ഥാപിത തലം / യാഥാസ്ഥിതിക സദാചാരഘട്ടം

പ്രായ പരിധി:

  • 10 മുതൽ 13 വയസ്സു വരെ

 

തലം:

3. വ്യക്ത്യാനന്തര സമവായം (Interpersonal Concordance Orientation Good boy- Nice Girl Orientation)

സവിശേഷതകൾ:

  • മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കനുസരിച്ച് ജീവിക്കുന്നു
  • മറ്റുള്ളവരുടെ ആശയങ്ങൾ സ്വാധീനിക്കുന്നു.
  • സംഘ മാനദണ്ഡങ്ങളോട് ആയജനം പുലർത്തുന്നു

 

4. നിയമ സുസ്ഥിതി പാലനം (Social Maintenance or Law and Order Orientation)

സവിശേഷതകൾ:

  • സാമൂഹിക ചിട്ടകൾക്കു വേണ്ടി നിയമങ്ങൾ പാലിക്കുന്നു.
  • സാമൂഹിക നിയമങ്ങളോട് ആയോജനം പുലർത്തുന്നു.

 

ഘട്ടം: 3

ഘട്ടത്തിന്റെ പേര്:

  • Post Conventional Morality Stage
  • വ്യവസ്ഥാപിതാനന്തര തലം / യാഥാസ്ഥിതികാനന്തര തലം

പ്രായ പരിധി:

  • 13 വയസ്സിനു മേൽ

 

തലം:

5. സാമൂഹിക വ്യവസ്ഥാപാലനം (Social Contract Orientation)

സവിശേഷതകൾ:

  • സമൂഹത്തിന്റെ നിയമങ്ങൾ മനുഷ്യ നന്മയ്ക്ക് വേണ്ടിയുള്ളതാകണമെന്ന വിശ്വാസം
  • ജനായത്ത രീതിയിൽ അംഗീകരിക്കപ്പെട്ട നിയമങ്ങളുമായും, സന്മാർഗ മാതൃകളുമായും അയോജനം പുലർത്തുന്നു.

 

6. സാർവത്രിക സദാചാര പാലന തത്വം (Universal Ethical Principle Orientation)

സവിശേഷതകൾ:

  • സാർവ്വ ലൗകികമായ സന്മാർഗിക സിദ്ധാന്തങ്ങളുമായി അയോജനം പുലർത്തുന്നു.
  • ന്യായം, നീതി, സമത്വം തുടങ്ങിയ നൈനിക തത്വങ്ങളുടെ അടിസ്ഥാനത്തിൽ നൈതിക ബോധം വളർത്തിയെടുക്കുന്നു.

Related Questions:

താഴെ പറയുന്നവയിൽ ഏതാണ് പ്രാഗ് ജന്മ ഘട്ടത്തിൻ്റെ ഏകദേശ പ്രായം ?
ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ പ്രധാന ലക്ഷ്യം എന്ത് ?
Which of the following is not a characteristic of gifted children?

ചലനക്ഷമതയുടെ സാമാന്യമായ വികസന പ്രവണതകളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. സൂക്ഷ്മതയിൽ നിന്ന് സ്ഥൂലത്തിലേക്ക്
  2. ചെറുതിൽ നിന്ന് വലുതിലേക്ക്
  3. ശിരസിൽ നിന്ന് പാദങ്ങളിലേക്ക്
  4. ദ്വിപാർശ്വത്തിൽ നിന്ന് ഏക പാർശ്വത്തിലേക്ക്
    Adolescence is marked by: