App Logo

No.1 PSC Learning App

1M+ Downloads
"ഒരു വ്യക്തിയുടെ മൊത്തം പെരുമാറ്റത്തിന്റെ ഗുണപരമായ മേന്മയാണ് അയാളുടെ വ്യക്തിത്വം" - ആരുടെ വാക്കുകളാണ് ?

AH..J. ഐസങ്ക്

Bആർ.എസ്. വുഡ്വേർത്ത്

Cആർ.ബി. കാറ്റൽ

DG.W. Allport

Answer:

B. ആർ.എസ്. വുഡ്വേർത്ത്

Read Explanation:

വ്യക്തിത്വം (Personality)

  • വ്യക്തിത്വം എന്നർത്ഥമുള്ള Personality എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് - "Persona' എന്ന ലാറ്റിൻ പദത്തിൽ നിന്ന്
  •  "Persona’ എന്ന വാക്കിനർത്ഥം - മുഖം മൂടി (മാസ്ക്) 
  • നടൻ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു.

നിർവ്വചനങ്ങൾ

  • ഒരു വ്യക്തിയുടെ സുദൃഢവും സംഘടിതവുമായ സ്വഭാവം, വികാരങ്ങൾ, ബുദ്ധി, ശരീര പ്രകൃതി എന്നിവയാണ് അയാളുടെ പ്രകൃതിയോടുള്ള സമായോജനം നിർണയിക്കുന്നത് - H..J. ഐസങ്ക്
  • ഒരു വ്യക്തിയുടെ മൊത്തം പെരുമാറ്റത്തിന്റെ ഗുണപരമായ മേന്മയാണ് അയാളുടെ വ്യക്തിത്വം. - ആർ.എസ്. വുഡ്വേർത്ത്
  • ഒരു പ്രത്യേക സന്ദർഭത്തിൽ ഒരാൾ എങ്ങനെ പെരുമാറുന്നുവെന്ന് പ്രവചിക്കാൻ അനുവദിക്കുന്നതെന്തോ അതാണ് വ്യക്തിത്വം - ആർ.ബി. കാറ്റൽ
  • വ്യക്തിത്വം എന്നത് ഒരു വ്യക്തിയുടെ വിശിഷ്ടമായ വ്യവഹാരത്തേയും ചിന്തയേയും നിർണയിക്കുന്ന ശാരീരിക മാനസിക സംവിധാനങ്ങളുടെ ചലനാത്മകമായ ആന്തരിക ഘടനയാണ്. - G.W. Allport

Related Questions:

റോഷാ മഷിയൊപ്പു പരീക്ഷയിൽ എത്ര മഷിയൊപ്പുകൾ ആണ് ഉപയോഗിക്കുന്നത് ?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. തെറ്റ് ചെയ്തുവെന്നറിഞ്ഞിട്ടും മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടാത്ത വ്യക്തിയുടെ സൂപ്പർ ഈഗോ പ്രബലമാണ്.
  2. നിസ്സാര കാര്യങ്ങൾക്ക് പോലും കുറ്റബോധം തോന്നുകയും ഊണും ഉറക്കവും നഷ്ട്ടപ്പെട്ട് രോഗാതുരനാവുകയും ചെയ്യുന്ന വ്യക്തിയുടെ സൂപ്പർ ഈഗോ ദുർബലമാണ്.
  3. നിസ്സാര കാര്യങ്ങൾക്ക് പോലും കുറ്റബോധം തോന്നുകയും ഊണും ഉറക്കവും നഷ്ട്ടപ്പെട്ട് രോഗാതുരനാവുകയും ചെയ്യുന്ന വ്യക്തിയുടെ സൂപ്പർ ഈഗോ പ്രബലമാണ്.
  4. തെറ്റ് ചെയ്തുവെന്നറിഞ്ഞിട്ടും മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടാത്ത വ്യക്തിയുടെ സൂപ്പർ ഈഗോ ദുർബലമാണ്.
    ഫ്രോയിഡിന്റെ അഭിപ്രായത്തിൽ എല്ലാവിധ മാനസിക ഊർജ്ജങ്ങളുടെയും സഹജവാസനകളുടെയും ഉറവിടമാണ്?
    Teachers uses Projective test for revealing the:
    വ്യക്തിത്വ വികസനത്തെ സ്വാധീനിക്കുന്ന സാഹചര്യ ഘടകം ?