Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി തന്റെ ജീവിതാനുഭവങ്ങളെ മനസ്സിലാക്കുന്നതിനും അവയോട് തൃപ്തികരമായി പ്രതികരിക്കുന്നതിനും തന്റെ പ്രകൃതിപരവും സാമൂഹികവുമായ പരിസ്ഥിതിക്കൊത്ത് മുഖ്യ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സ്വീകരിക്കുന്ന പെരുമാറ്റ സവിശേഷതകൾ അറിയപ്പെടുന്നത് ?

Aഅപസമായോജനം

Bസമായോജനം

Cയുക്തീകരണം

Dഅഭിക്ഷമത

Answer:

B. സമായോജനം

Read Explanation:

സമായോജനം (Adjustment)

  • ഒരു വ്യക്തി തന്റെ ജീവിതാനുഭവങ്ങളെ മനസ്സിലാക്കുന്നതിനും അവയോട് തൃപ്തികരമായി പ്രതികരിക്കുന്നതിനും തന്റെ പ്രകൃതിപരവും സാമൂഹികവുമായ പരിസ്ഥിതിക്കൊത്ത് മുഖ്യ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സ്വീകരിക്കുന്ന പെരുമാറ്റ സവിശേഷതകൾ - സമായോജനം (Adjustment)
  • സ്വയം പരിസ്ഥിതിയും സമൂഹവുമായി ഇണങ്ങിച്ചേരാൻ വേണ്ടി വ്യക്തി സ്വന്തം വ്യവഹാരത്തെ പരിവർത്തനം ചെയ്യാൻ സഹായിക്കുന്നത് - സമായോജനം 
  • ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ തുടരുന്ന ഒരു നിരന്തര പ്രക്രിയയാണ് സമായോജനം

നല്ല രീതിയിൽ സമയോജനം ചെയ്യാൻ കഴിയുന്ന വ്യക്തിയുടെ സവിശേഷതകൾ :-

  • സ്വന്തം ശക്തി ദൗർബല്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ 
  • സ്വയം ബഹുമാനിക്കുന്നതിനും മറ്റുള്ളവരെ ബഹുമാനിക്കുന്നതിനുമുള്ള കഴിവ് 
  • പെരുമാറ്റങ്ങളിലുള്ള അയവ് (flexibility) 
  • പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് 
  • യാഥാർത്ഥ്യ ബോധത്തിലധിഷ്ഠിതമായ ലോക വീക്ഷണം 
  • ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരാനുള്ള കഴിവ് 
  • മറ്റുള്ളവരിൽ നന്മ കണ്ടെത്താനുള്ള കഴിവ്

Related Questions:

മാത്തമാറ്റിക്കൽ ലേണിങ് തിയറിയുടെ വക്താവ് ആരാണ്?
ഒന്ന് ,രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് കവിത ചൊല്ലി കൊടുക്കുമ്പോൾ അധ്യാപകൻ എന്ന നിലയിൽ താങ്കൾ ഊന്നൽ നൽകുക ?
കൊറോണയെ നേരിടുന്നതിൽ ആദ്യഘട്ടത്തിൽ ലോകം നേരിട്ട അവസ്ഥയെ പിയാഷെയുടെ ചിന്തയുടെ വെളിച്ചത്തിൽ പറഞ്ഞാൽ ?
ആനിമേറ്റഡ് ചിത്രങ്ങൾ ഉപയോഗിച്ചുള്ള പഠനത്തിൻ്റെ പേര് :

Who put forward the 'Need Hierarchy theory' and the level of aspiration of human being?

  1. Watson
  2. Maslow
  3. Skinner
  4. Carl Royers