App Logo

No.1 PSC Learning App

1M+ Downloads
കൊറോണയെ നേരിടുന്നതിൽ ആദ്യഘട്ടത്തിൽ ലോകം നേരിട്ട അവസ്ഥയെ പിയാഷെയുടെ ചിന്തയുടെ വെളിച്ചത്തിൽ പറഞ്ഞാൽ ?

Aനിലവിലുള്ള മനോബിംബങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന സ്വാംശീകരണമാണ്

Bപുതിയ അനുഭവങ്ങളെ നേരിടുമ്പോൾ ഉള്ള അസന്തുലിതാവസ്ഥയാണ്

Cസമതുലനം പ്രാപിച്ചുള്ള സംസ്ഥാപനമാണ്

Dവൈജ്ഞാനിക വികസനം ആണ്

Answer:

B. പുതിയ അനുഭവങ്ങളെ നേരിടുമ്പോൾ ഉള്ള അസന്തുലിതാവസ്ഥയാണ്

Read Explanation:

അനുരൂപീകരണം

  • ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നതിന് പരിസ്ഥിതിയുമായി ഇടപെട്ടുകൊണ്ട്        സ്കീമകൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയ അനുരൂപീകരണം
  • സ്വാംശീകരണം (assimilation), സംസ്ഥാപനം (accommodation) എന്നീ പ്രക്രിയകൾ വഴിയാണ് അനുരൂപീകരണം നടക്കുന്നത്.
  • പ്രശ്നങ്ങളെ നിലവിലുള്ള സ്കീമകൾ ഉപയോഗിച്ച് പരിഹരിക്കുന്നത് സ്വാംശീകരണം (assimilation)
  • വൈജ്ഞാനിക ഘടനയിലേക്ക് പുതിയ സ്കീമകൾ കൂട്ടിച്ചേർത്തോ നിലവിലുള്ള സ്കീമകൾക്ക് പരിവർത്തനം നടത്തിയോ പ്രശ്നങ്ങളെ പരിഹരിക്കുന്നത് സംസ്ഥാപനം/അധിനിവേശം/സന്നിവേശം (accommodation) 
  • പിയാഷേയുടെ അഭിപ്രായത്തിൽ സ്വാംശീകരണവും സംസ്ഥാപനവും സന്തുലീകരണത്തിനുള്ള (Equilibration) മാർഗങ്ങളാണ്
  • ഉടൻ പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നങ്ങൾ മനുഷ്യനിൽ വൈജ്ഞാനികമായ അസന്തുലിതാവസ്ഥ (cognitive disequilibrium) സൃഷ്ടിക്കുമ്പോൾ അവയെ തരണം ചെയ്ത് സന്തുലിതാവസ്ഥ (equilibrium) കൈവരിക്കുവാൻ സ്വാംശീകരണവും സംസ്ഥാപനവും സഹായിക്കുന്നു

Related Questions:

എല്ലാ ജീവികളുടെയും വ്യവഹാരങ്ങളെപ്പറ്റി പഠിക്കാൻ സാധിക്കുന്ന മനഃശാസ്ത്ര പഠനരീതിയാണ് :
മോട്ടിവേഷൻ എന്ന പദം രൂപം കൊണ്ടത് ഏത് പദത്തിൽ നിന്നുമാണ് ?
ഒരു പ്രത്യേക പരിശീലന പരിപാടി വഴി വ്യക്തിക്ക് എത്രമാത്രം നേട്ടം കൈവരിക്കാനാകും എന്നനുമാനിക്കാൻ വേണ്ടിയാണ് ................. നടത്തുന്നത്.
ആഴത്തിലോ ദൂരത്തിലോ ഉള്ള ഏകാകൃതിയിലുള്ള സൂചനകളിൽ ഇവ ഉൾപ്പെടുന്നു.
ഒരു പഠന ലക്ഷ്യം മുൻ നിർത്തി ഉത്തരവാദിത്വങ്ങൾ സംഘാങ്ങൾക്കിടയിൽ വിഭജിച്ച്, ഏറ്റെടുത്ത്‌ നടത്തുന്ന പഠനം അറിയപ്പെടുന്നത് ?