App Logo

No.1 PSC Learning App

1M+ Downloads
ഒരു സിറിഞ്ചിന്റെ സൂചി നീക്കം ചെയ്ത ശേഷം, പിസ്റ്റൺ പിന്നോട്ടു വലിച്ചു പിടിക്കുക. ശേഷം, തുറന്ന ഭാഗം വിരൽ കൊണ്ട് അടച്ചുപിടിച്ച് വെയ്ക്കുക. ശേഷം പിസ്റ്റൺ ഉള്ളിലേക്ക് അമർത്തുന്നു. ചുവടെ നൽകിയിരിക്കുന്ന നിരീക്ഷണങ്ങളിൽ എതെല്ലാം ശെരിയാണ് ?

Aപിസ്റ്റൺ അതിവേഗം ബാരലിനകത്തേക്ക് ചലിക്കുന്നു.

Bപിസ്റ്റൺ ഉള്ളിലേക്ക് അമർത്തുമ്പോൾ സിറിഞ്ചിനുള്ളിൽ വായുമർദം കൂടുന്നു.

Cപിസ്റ്റൺ വായുമർദ്ദം കുറഞ്ഞ ഭാഗത്ത് നിന്നും കൂടിയ ഭാഗത്തേക്ക് ആണ് ചലിക്കുക.

Dഇവയെല്ലാം ശെരിയാണ്

Answer:

B. പിസ്റ്റൺ ഉള്ളിലേക്ക് അമർത്തുമ്പോൾ സിറിഞ്ചിനുള്ളിൽ വായുമർദം കൂടുന്നു.

Read Explanation:

Note:

           ഒരു സിറിഞ്ചിന്റെ സൂചി നീക്കം ചെയ്ത ശേഷം, അമർത്തിവച്ച പിസ്റ്റൺ പിറകിലേക്കു വലിക്കുമ്പോൾ, സിറിഞ്ചിന്റെ ബാരലിനകത്തേക്ക് അന്തരീക്ഷ വായു തള്ളിക്കയറുന്നു. എന്നാൽ, പിസ്റ്റൺ ഉള്ളിലേക്കമർത്തുമ്പോൾ ബാരലിനകത്തു കയറിയ വായു പുറത്തേക്കു പോകുന്നു.

          ഒരു സിറിഞ്ചിന്റെ സൂചി നീക്കം ചെയ്ത ശേഷം, പിസ്റ്റൺ പിന്നോട്ടു വലിച്ചു പിടിക്കുക. ശേഷം, തുറന്ന ഭാഗം വിരൽ കൊണ്ട് അടച്ചുപിടിച്ച് വെയ്ക്കുക. ശേഷം പിസ്റ്റൺ ഉള്ളിലേക്ക് അമർത്തുന്നു. 

  • പിസ്റ്റൺ മുന്നിലേക്ക് തള്ളുമ്പോൾ, തുറന്ന ഭാഗം അടച്ചു പിടിച്ചിരിക്കുന്നതിനാൽ വായു പുറത്തേക്കു പോവില്ല.
  • തന്മൂലം സിറിഞ്ചിള്ളിൽ വായു തിങ്ങി ഞെരുങ്ങുകയും, വായു മർദം കൂടുകയും ചെയ്യുന്നു.
  • പിസ്റ്റൺ വായുമർദ്ദം കൂടിയ ഭാഗത്ത് നിന്നും കുറഞ്ഞ ഭാഗത്തേക്ക് ആണ് ചലിക്കുക.   
  • പിസ്റ്റൺ പുറത്തേക്കു തള്ളുന്നു.

Related Questions:

വിമാനം പറന്ന് ഉയരുന്നതും, കാറുകളുടെ എയറോഡൈനാമിക് ഘടന എന്നിവയിൽ പ്രയോജനപ്പെടുത്തുന്ന തത്ത്വം ഏത് ?
ഒരുപോലെയുള്ള രണ്ട് പ്ലാസ്റ്റിക് ബോളുകൾ രണ്ട് ചരടിലായി തൂക്കിയിടൂക. ബോളുകൾക്കിടയിലൂടെ ഊതിയാൽ എന്ത് നിരീക്ഷിക്കാൻ കഴിയും ?
ആദ്യമായി ബാരോമീറ്റർ നിർമിച്ചു അന്തരീക്ഷമർദ്ദം അളന്നത് ആരാണ് ?
സുഷിരങ്ങൾ ഇട്ട കുപ്പിയിലെ ജലനിരപ്പ് താഴുമ്പോൾ, സുഷിരങ്ങൾ വഴിയുള്ള ജലത്തിന്റെ പ്രവാഹത്തിലെ വ്യത്യാസം എന്താണ് ?
ഒരു സിറിഞ്ചിന്റെ സൂചി നീക്കം ചെയ്ത ശേഷം, പിസ്റ്റൺ ഉള്ളിലേക്കമർത്തി വെയ്ക്കുക. ശേഷം, സിറിഞ്ചിന്റെ തുറന്ന ഭാഗം വിരൽ കൊണ്ട് അടച്ചുപിടിച്ചിട്ട് പിസ്റ്റൺ പിന്നോട്ടു വലിച്ചു വിടുക. ചുവടെ നൽകിയിരിക്കുന്നവയിൽ എതെല്ലം നിരീക്ഷണം ശെരിയാണ് ?